വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, November 10, 2019 11:00 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കൊ​ല്ലം ഉ​മ​യ​നെ​ല്ലൂ​ർ ജെ .​ജെ നി​വാ​സി​ൽ ജി​ജു (22) വി​നെ​യാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്ദു ച​ന്ത​മു​ക്ക് ജം​ഗ്ഷ​നി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ പി​ടി​യി​ലാ​യ ജി​ജു​വി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ​ത്. ഇ​റ​ങ്ങേ​ണ്ട സ്ഥ​ലം ആ​യി​ട്ടും നി​ര്‍​ത്താ​തെ ജി​ജു വാ​ഹ​നം ഓ​ടി​ച്ചു​പോ​യ​ത്തോ​ടെ ഭ​യ​ന്ന് നി​ല​വി​ളി​ച്ച അ​ന​ന്ദു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​രാ​ണ് പരിക്കേറ്റ അ​ന​ന്ദു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പി​ന്നീ​ട് അ​ന​ന്ദു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യാ​യ ജി​ജു​വി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.
ക​സ്റ്റ​ഡി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​യെ വി​ദ്യാ​ര്‍​ഥി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി ​എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.