പെ​ൻ​ഷ​ൻ​കാ​രു​ടെ ചി​കി​ത്സാ​പ​ദ്ധ​തി ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പി​നെ ഏ​ൽ​പ്പി​ക്ക​ണം
Sunday, November 10, 2019 11:21 PM IST
കു​ണ്ട​റ: സം​സ്ഥാ​ന സ​ർ വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ചി​കി​ത്സാ പ​ദ്ധ​തി അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ്റ്റേ​റ്റ് ലൈ​ഫ് ഇ​ന്‍​ഷു​റ​ൻ​സ് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ മ​ൺ​ട്രോ​തു​രു​ത്ത് മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും 11-ാം ശ​ന്പ​ള​ക​മ്മീ​ഷ​ൻ പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സു​ണ്ടാ​കു​ന്ന​തി​ൽ അ​ടി​യ​ന്തി​ര​മാ​യി 1000 രൂ​പ ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി. ​സു​ധാ​ക​ര​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്, എം. ​മു​ഹ​മ്മ​ദ്കു​ഞ്ഞ്, അ​യ​ത്തി​ൽ അ​ൻ​സാ​ർ, ലീ​ലാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ൺ​ട്രോ​തു​രു​ത്ത് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി ജി. ​രാ​ജ​ൻ -പ്ര​സി​ഡ​ന്‍റ്, എ​സ്. അ​ശോ​ക​ൻ-​സെ​ക്ര​ട്ട​റി, ശ​ശാ​ങ്ക​ൻ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.