കാ​യി​കാ​ധ്യാ​പ​ക​രു​ടെ സ​മ​രം തു​ട​രു​ന്നു
Sunday, November 10, 2019 11:21 PM IST
കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ കാ​യി​കാ​ധ്യാ​പ​ക​ർ ജൂ​ൺ 15ന് ​ആ​രം​ഭി​ച്ച ച​ട്ട​പ്പ​ടി സ​മ​രം അ​ഞ്ചു​മാ​സം പ​ന്നി​ട്ടു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കാ​യി​കാ​ധ്യാ​പ​ക​ർ‌ റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള ബ​ഹി​ഷ്ക​രി​ച്ചു.
അ​റു​പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ഇ​ആ​റി​ലെ കാ​യി​കാ​ധ്യാ​പ വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്കു​ക, യു​പി വി​ഭാ​ഗ​ത്തി​ൽ 200 കു​ട്ടി​ക​ൾ​ക്ക് ഒ​രു കാ​യി​കാ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ക, ഹൈ​സ്കൂ​ളി​ലെ ത​സ്തി​ക നി​ർ​ണ​യ​ത്തി​ന് പ​ത്താം​ക്ലാ​സി​ലെ പീ​രീ​ഡ് കൂ​ടി പ​രി​ഗ​ണി​ക്കു​ക, ഹ​യ​ർ സെ​ക്ക​ന്‍റ​റി​യി​ൽ കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്കു​ക, തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം അ​നു​വ​ദി​ക്കു​ക, കാ​യി​ക അ​ധ്യാ​പ​ക​രെ ജ​ന​റ​ൽ അ​ധ്യാ​പ​ക​രാ​യി പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 6038 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2034 കാ​യി​കാ​ധ്യാ​പ​ക​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ളി​ൽ നി​ല​വി​ൽ കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക ഇ​ല്ല.
ഈ ​ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സോ​മ​ച​ന്ദ്ര​ൻ, എ​സ്.​പ്ര​ദീ​പ്കു​മാ​ർ, എ​ൻ.​വി.​ച​ന്ദ്ര​ദ​ത്ത​ൻ, എ​ൻ.​വി.​വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ജി.​ആ​ർ.​ബി​ജു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.