പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ പു​സ്ത​കം വീ​ട്ടി​ലി​രു​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സം​വി​ധാ​നം
Sunday, November 10, 2019 11:21 PM IST
കൊ​ല്ലം: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ള്‍ ഇ​നി വീ​ട്ടി​ലി​രു​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാം. ലൈ​ബ്ര​റി അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം അ​ല്ലെ​ങ്കി​ല്‍ മൊ​ബൈ​ല്‍ ആ​പ്പ് ക്ര​മീ​ക​രി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ള്‍ വി​ര​ല്‍​ത്തു​മ്പി​ലെ​ത്തി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്.
ഡി​ജി​റ്റ​ല്‍ ക​ബോ​ര്‍​ഡ്, ബാ​ര്‍​ക്കോ​ഡ്, ഡി​ജി​റ്റ​ല്‍ കാ​റ്റ​ലോ​ഗി​ങ്, തു​ട​ങ്ങി​യ ശാ​സ്ത്രീ​യ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ലൈ​ബ്ര​റേ​റി​യ​ന്‍റെ ഒ​ഴി​വ് ഉ​ട​ന്‍ നി​ക​ത്തും. ലൈ​ബ്ര​റി പ​രി​സ​രം മോ​ടി​പി​ടി​പ്പി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
കൂ​ടു​ത​ല്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. സോ​ളാ​ര്‍ പാ​ന​ലി​ംഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യ്ക്ക് പ​ദ്ധ​തി രേ​ഖ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ പ്ര​താ​പ് ആ​ര്‍. നാ​യ​ര്‍, പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ, എ​ന്‍ ശി​വ​രാ​മ​ന്‍ നാ​യ​ര്‍, കെ. ​ഭാ​സ്‌​ക​ര​ന്‍, പ്ര​ഫ. കെ.​ജി. സ്‌​ക​ന്ദ​ന്‍, പ്രഫ. സീ​സ​ര്‍ ആ​ന്‍റ​ണി, ഡോ. ​എ​സ്.​ആ​ര്‍. രാ​ജ​ഗോ​പാ​ല്‍, ജെ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, എ​ന്‍. സു​ദ​ര്‍​ശ​ന ശ​ര്‍​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.