കു​ണ്ട​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Tuesday, November 12, 2019 12:09 AM IST
കു​ണ്ട​റ: കു​ണ്ട​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു​മു​ത​ൽ 15 വ​രെ ഇ​ള​ന്പ​ള്ളൂ​ർ എ​സ്എ​ൻ​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. എ​ട്ട് വേ​ദി​ക​ളി​ൽ 130 ഇ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 3000 ൽ​പ​രം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കു​ണ്ട​റ ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ എ​ൽ. ര​മ, എ​സ്എ​ൻ​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കു​ണ്ട​റ മേ​ഖ​ല​യി​ലു​ള്ള ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 94 സ്കൂ​ളു​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കും. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​കു​ണ്ട​റ എ​ഇ​ഒ എ​ൽ. ര​മ പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വേ​ണു​ഗോ​പാ​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജാ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​പി. പ്ര​ദീ​പ്കു​മാ​ർ, ഷേ​ർ​ളി സ​ത്യ​ദേ​വ​ൻ, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സി. വ​ര​ദ​രാ​ജ​ൻ പി​ള്ള, ഇ​ള​ന്പ​ള്ളൂ​ർ എ​സ്എ​ൻ​എ​സ്എം​എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ സി. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ജി. ഗോ​പു​കൃ​ഷ്ണ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
15ന് ​വൈ​കു​ന്നേ​രം 4.30ന് ​ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി ഉ​ദ്ഘാ‌​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​രാ​ജേ​ഷ്കു​മാ​ർ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൽ. ര​മ, കു​ണ്ട​റ ബി​പി​ഒ കെ. ​ജി. ത​ങ്ക​ച്ച​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, എ​സ്. സ​ന്ദീ​പ്, ശ്രീ​കു​മാ​ർ, ജി. ​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.