മോ​ഹി​നി​യാ​ട്ട നൃ​ത്താ​വി​ഷ്ക്കാ​ര​ം; ഇ​രു​ന്നൂ​റ് വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ം
Tuesday, November 12, 2019 12:09 AM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ര​ചി​ച്ച കു​ണ്ഡ​ലി​നി പാ​ട്ട് എ​ന്ന കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി തൃ​ശൂ​രി​ൽ ഏ​കാ​ത്മ​കം എ​ന്ന പേ​രി​ൽ അ​യ്യാ​യി​രം പേ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട നൃ​ത്താ​വി​ഷ്ക്കാ​ര​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം കൊ​ല്ലം യൂ​ണി​യ​നി​ൽ നി​ന്ന് ഇ​രു​ന്നൂ​റ് വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
കൊ​ല്ലം എസ്എൻ വ​നി​താ കോ​ളേ​ജി​ൽ ന​ട​ന്ന വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം എ​ൻ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗം കൗ​ൺ​സി​ല​ർ പി. ​സു​ന്ദ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​നേ​പ്പി​ൽ എ.​ഡി. ര​മേ​ഷ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​സ്. സു​ലേ​ഖ, ഷീ​ലാ ന​ളി​നാ​ക്ഷ​ൻ, ജെ. ​വി​മ​ല​കു​മാ​രി, കു​മാ​രി രാ​ജേ​ന്ദ്ര​ൻ, ലാ​ലി വി​നോ​ദി​നി, അ​ശ്വ​തി, രേ​ഷ്മ, അ​ഖി​ലാ ലാ​ൽ, എ​സ്. ശ്രു​തി, അ​ഞ്ജ​ന, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ പ്രസംഗി​ച്ചു.
2020 ജ​നു​വ​രി 18ന് ​തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്താ​ണ് ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടു​ന്ന ഏ​കാ​ത്മ​കം എ​ന്ന മോ​ഹി​നി​യാ​ട്ടം മെ​ഗാ ഈ​വ​ന്‍റ്.
ജീ​വാ​ത്മാ​വും പ​ര​മാ​ത്മാ​വും ഒ​ന്നാ​ണ് എ​ന്ന ഗു​രു​ദേ​വ​ന്‍റെ സ​ന്ദേ​ശ​മു​ൾ​ക്കൊ​ണ്ട ഈ ​കൃ​തി​യു​ടെ നൃ​ത്താ​വി​ഷ്ക്കാ​ര​ത്തി​ൽ പ​തി​മൂ​ന്ന് മു​ത​ൽ 50 വ​യ​സ് വ​രെ​യു​ള​ള എ​ല്ലാ മ​ത​ത്തി​ലും​പെ​ട്ട സ്ത്രീ​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മ​രു​ത്വാ​മ​ല​യി​ലെ പി​ള്ള​ത്ത​ടം ഗു​ഹ​യി​ലാ​ണ് ഗു​രു ത​പ​സ് ചെ​യ്ത​ത്. ക​ഠി​ന​വ്ര​ത​ത്തി​ലും ഈ​ശ്വ​ര​പൂ​ജ​യി​ലും മു​ഴു​കി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ആ​ത്മ​ജ്ഞാ​നം ല​ഭി​ച്ച​ത് അ​വി​ടെ വ​ച്ചാ​ണ്. അ​സാ​ധാ​ര​ണ​മാ​യ തേ​ജ​സോ​ടെ​യാ​ണ് ഗു​രു കു​ന്നി​റ​ങ്ങി​യ​ത്. കു​ണ്ഡ​ലി​നി പാ​ട്ട് ആ ​ത​പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ചി​ച്ച​താ​ണ്.