ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Wednesday, November 13, 2019 12:25 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ഓ​ടെ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​ക്കു​ള​ങ്ങ​ര, മ​ണ്ണേ​ൽ​വീ​ട്ടി​ൽ ഫാ​ത്തി​മ ന​ജീ​ബ് (19) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന പി​താ​വ് ന​ജീ​ബ് മ​ണ്ണേ​ൽ, ഭാ​ര്യ സു​ജ, മ​ക​ൻ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​ഹ​മ്മ​ദ് അ​ലി​യു​ടെ പ​രു​ക്കും ഗു​രു​ത​മാ​ണ്. എ​റ​ണാ​കു​ള​ത്തു നി​ന്നും വീ​ട്ടി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫാ​ത്തി​മ എ​റ​ണാ​കു​ളം ക​ള​മ​ശേ​രി എ​സ് സി ​എം എ​സ് കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​ക്കു​ള​ങ്ങ​ര, പാ​ലോ​ലി​ക്കു​ള​ങ്ങ​ര ജ​മാ അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​ണ് ന​ജീ​ബ് മ​ണ്ണേ​ൽ.