കാ​ഴ്ച്ച​യി​ല്ലാ​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ക​രു​ത​ലി​ന്‍റെ പു​തു​പാ​ഠ​ങ്ങ​ളു​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Wednesday, November 13, 2019 11:22 PM IST
ച​വ​റ: കാ​ഴ്ച്ച ശ​ക്തി​യി​ല്ലാ​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ്നേ​ഹ​ത്തി​ന്‍റേ​യും ക​രു​ത​ലി​ന്‍റേ​യും പു​തു​പാ​ഠ​ങ്ങ​ൾ ഒ​രു​ക്കി ച​വ​റ കോ​ളേ​ജി​ലെ എ​ൻ എ​സ്എ​സ് യൂ​ണി​റ്റ് രം​ഗ​ത്ത്. കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നും വേ​ണ്ട പു​സ്ത​ക​ങ്ങ​ൾ ഓ​ഡി​യോ ടേ​പ്പു​ക​ളാ​യി ത​യാ​റാ​ക്കി ന​ൽ​കി​യാ​ണ് അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ക​വി​ത​ക​ൾ, പൊ​തു​വി​ജ്ഞാ​നം, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ എ​ന്നി​വ കാ​ഴ്ച്ച​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ വാ​യി​ച്ച് ഓ​ഡി​യോ ടേ​പ്പാ​യി ന​ൽ​കു​ന്നു.

നാ​നൂ​റ് പേ​ജു​ള്ള സേ​വ​ന നി​യ​മ​വും വി​വ​രാ​വ​കാ​ശ നി​യ​മ​വു​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യി ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് വി​വി​ധ ത​ര​ത്തി​ലു​ള്ള വി​ജ്ഞാ​ന വി​നോ​ദ സം​ബ​ന്ധി​യാ​യ ഓ​ഡി​യോ​ക​ൾ ചെ​യ്യു​മെ​ന്ന് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. കോ​ളേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ്യ ഓ​ഡി​യോ സി ​ഡി പ്രി​ൻ​സി​പ്പാ​ൾ ഡോ.​മി​നി എ​ൻ രാ​ജ​ൻ കേ​ര​ളാ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ല​യി​ൻ​ഡ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലാ​ൽ​ജി​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​അ​ജി​താ​കു​മാ​രി, ഡോ. ​റ​ഹീം, ഡോ. ​ബി​ജു, പ്ര​ഫ. ഹ​രി, ഡോ.​മാ​ത്യു പ്ലാ​മൂ​ട്ടി​ൽ, പ്ര​ഫ.​രാ​ജേ​ന്ദ്ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, സൂ​പ്ര​ണ്ട് ബൈ​ജു, യു​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ്, ഹ​രി​കൃ​ഷ്ണ​ൻ, ത​സ്ലി​മ, യ​ദു, അ​രു​ൺ ഇ​ർ​ഫാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.