ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ധി​ക​ർ​ത്താ​വ് കു​ഴ​ഞ്ഞു വീ​ണു
Wednesday, November 13, 2019 11:32 PM IST
ച​വ​റ : ച​വ​റ സ​ബ് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ധി​ക​ർ​ത്താ​വ് കു​ഴ​ഞ്ഞ് വീ​ണ​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ വേ​ദി ര​ണ്ടി​ൽ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ച​ങ്ങ​ന​ശേ​രി സ്വ​ദേ​ശി​യാ​യ വി​ധി​ക​ർ​ത്താ​വ് കു​ഴ​ഞ്ഞ് വീ​ണ​ത്. ഉ​ട​ൻ സം​ഘാ​ട​ക​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
തു​ട​ർ​ന്ന് ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കി മ​റ്റൊ​രു വി​ധി​ക​ർ​ത്താ​വി​നെ കൊ​ണ്ടു​വ​ന്ന ശേ​ഷ​മാ​ണ്‌ മ​ത്സ​രം തു​ട​ർ​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്ന വി​ധി​ക​ർ​ത്താ​വ് ചി​കി​ത്സ​യ്ക്ക് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ക​ലോ​ത്സ​വ വേ​ദി​യി​ൽ തി​രി​കെ എ​ത്തി​യ​തോ​ടെ​യാ​ണ് ഏ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്.

വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പ്പെ​ട്ട്
വ​യോ​ധി​ക​യ്ക്ക് അ​ഭ​യ​മൊ​രു​ക്കി

പു​ന​ലൂ​ർ: ആ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​ത്ത രോ​ഗി​യും അ​വ​ശ​യു​മാ​യ ത​ങ്ക​മ്മ കു​ര്യ​ന്‍ (75) നെ ​പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യം ന​ല്‍​കി.
ദി​വ​സ​ങ്ങ​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്ന പു​ന​ലൂ​ര്‍ ക​ല്ലു​മ​ല ടോം ​നി​വാ​സി​ല്‍ താമസി​ക്കു​ന്ന ഇ​വ​രു​ടെ ദു​ര​വ​സ്ഥ അ​റി​ഞ്ഞ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ പി. ​സു​ധീ​ര്‍ കു​മാ​ര്‍ അ​റി​യി​ച്ച പ്ര​കാ​രം കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ നേ​രി​ട്ട് ഭ​വ​നം സ​ന്ദ​ര്‍​ശി​ച്ച്, ഗാ​ന്ധി​ഭ​വ​ന്‍ അ​സി. സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ മെ​ഡി​ക്ക​ല്‍ ടീ​മി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ര്‍ എ​സ്ഐ. എം.​എം. ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.