ശി​ശു​ദി​നാ​ഘോ​ഷം ഇ​ന്ന്
Wednesday, November 13, 2019 11:32 PM IST
കൊല്ലം: ഈ ​വ​ര്‍​ഷ​ത്തെ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഇ​ന്ന് കൊ​ല്ലം ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
രാ​വി​ലെ എ​ട്ടി​ന് ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ റാ​ലി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി ​ഷീ​ല ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ ഐ​റി​ഷ് ടോ​മി, കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് വി​മ​ല​ഹൃ​ദ​യ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ അ​ഗ്ന​സ് അ​ന്ന ബി​ബി​ന്‍, കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ര്‍ ചി​റ്റൂ​ര്‍ ഗ​വ​. എ​ല്‍ പി ​സ്‌​കൂ​ളി​ലെ ദി​വ്യ എ​ന്നി​വ​ര്‍ റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കും.
മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു ശി​ശു​ദി​ന സ​ന്ദേ​ശം ന​ല്‍​കും. ജി​ല്ലാ ക​ല​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ശി​ശു​ദി​ന സ്റ്റാ​മ്പി​ന്‍റെ പ്ര​കാ​ശ​നം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം സി ​ജെ ആ​ന്‍റ​ണി നി​ര്‍​വ​ഹി​ക്കും. ബാ​ലി​കാ മ​റി​യം എ​ല്‍ പി ​സ്‌​കൂ​ളി​ലെ സാ​ദി​യ, സെന്‍റ് ജോ​സ​ഫ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി ഹൈ​സ്‌​കൂ​ളി​ലെ ഗൗ​രി ല​ക്ഷ്മി എന്നിവർ പ്രസംഗിക്കും.