പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വേ​ട​ർ സ​മാ​ജം
Friday, November 15, 2019 12:10 AM IST
കു​ണ്ട​റ: കേ​ര​ള വേ​ട​ർ സ​മാ​ജ​ത്തി​ന്‍റെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ സം​ബ​ന്ധി​ച്ച് വേ​ട​ർ സ​മു​ദാ​യ​ത്തി​ലെ ത​ന്നെ മ​റ്റ് സം​ഘ​ട​നാ നേ​താ​ക്ക​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള വേ​ട​ർ സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ട്ടം​തു​രു​ത്ത് ബാ​ബു, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കെ. സു​ന്ദ​ർ​ദാ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
80ല​ധി​കം വ​രു​ന്ന വേ​ട​ർ സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ൽ സു​പ്ര​ധാ​ന​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന സ​മ​ര​സം​ഘ​ട​ന​യാ​ണ് കേ​ര​ള വേ​ട​ർ സ​മാ​ജ​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. സ​മു​ദാ​യ​നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി ഇ​ള​മാ​ട് ആ​ർ. ചെ​ല്ല​പ്പ​നെ പോ​ലും സം​ഘ​ട​ന​യി​ൽ നി​ന്നും പു​റ​ത്താ​ക്കി സ്വ​യം പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യ​വ​രാ​ണ് വേ​ട​ർ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളെ സം​ഘ​ട​നാ വി​രു​ദ്ധ​രെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. രാ​ജേ​ഷ് പാ​റ​ങ്കോ​ട്, ശാ​ന്ത വ​രേ​യ​റ, ബേ​ബി പാ​രി​പ്പ​ള്ളി, സു​നി​ൽ പാ​രി​പ്പ​ള്ളി, രാ​ജേ​ഷ് പാ​രി​പ്പ​ള്ളി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.