വി​ള​ക്കു​ടി​യി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Friday, November 15, 2019 12:10 AM IST
കു​ന്നി​ക്കോ​ട് : വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യോ​രം കാ​മ​റ​ക്ക​ണ്ണു​ക​ള്‍ നീ​രി​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്നു.
കു​ന്നി​ക്കോ​ട് ടൗ​ണി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ൽ​എ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ടൗ​ണി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
ചേ​ത്ത​ടി ജം​ഗ്ഷ​ന്‍, പ​ച്ചി​ല വ​ള​വ്, കു​ന്നി​ക്കോ​ട് ടൗ​ണ്‍, ശാ​സ്ത്രി ജം​ഗ്ഷ​ന്‍, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.​രാ​ത്രി​യും പ​ക​ലും ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ന്ന ശ​ക്തി​യേ​റി​യ ഒ​പ്റ്റി​ക്ക​ൽ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.​ടൗ​ണി​ല്‍ സ്ഥാ​പി​ക്കു​ന്ന കാ​മ​റ​ക​ള്‍ റൂ​റ​ൽ പോ​ലീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ക്കും.
നാ​ല് മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​മാ​ണ് കാ​മ​റ​ക​ൾ വ​ഴി ഒ​രു​ക്കു​ന്ന​ത്. ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​നും അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​മെ​ല്ലാം മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​നും കാ​മ​റ​ക​ൾ സ​ഹാ​യി​ക്കും. ര​ണ്ടാം​ഘ​ട്ടം എ​ന്ന നി​ല​യി​ല്‍​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ണ്ട്.