പു​സ്ത​ക​പ്ര​കാ​ശ​ന​വും ക​ഥാ​സാ​യാ​ഹ്ന​വും ഇന്ന്
Saturday, November 16, 2019 12:22 AM IST
കൊ​ല്ലം :ക​സ്തൂ​രി ജോ​സ​ഫി​ന്‍റെ സൂ​ര്യ​നെ പ്ര​ണ​യി​ച്ച മ​ഞ്ഞു​തു​ള്ളി എ​ന്ന ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ക​ഥാ​സാ​യാ​ഹ്ന​വും ഇന്ന് നടക്കും.
വൈ​കു​ന്നേ​രം മൂ​ന്നിന് കൊ​ല്ലം വൈ ​എം സി ​എ ഹാ​ളി​ൽ ആണ് ചടങ്ങ്. കെ സി ​ബി സി ​വി​മ​ൻ​സ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കു​ന്ന ക​ഥാ സാ​യാ​ഹ്ന​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം സി​നി​മാ​നാ​ട​ക​ന​ട​ൻ കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും .
സാ​ഹി​ത്യ​കാ​രി ബി ​ഇ​ന്ദി​ര പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ം. ത​ങ്കം റെ​ജു പു​സ്ത​കം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. സ്ഥി​തി മാ​ഗ​സി​ൻ എ​ഡി​റ്റ​ർ വി ​ടി കു​രീ​പ്പു​ഴ പു​സ്ത​ക പ​രി​ച​യം ന​ട​ത്തും. ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, തോ​മ​സ് സി ​ഫി​ലി​പ്, വൃ​ന്ദ പു​ന​ലൂ​ർ, ഇ​ന്ദു​ലേ​ഖ, ഹി​ൽ​ഡാ​ഷീ​ല, ഫെ​ബാ സു​ദ​ർ​ശ​ൻ, മ​റീ​നാ​സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ​റേ​ച്ച​ൽ റെ​ജു ഈ​ശ്വ​ര​പ്രാ​ർ​ഥന​യും ക​ഥാ​കൃ​ത്ത് ക​സ്തൂ​രി ജോ​സ​ഫ് മ​റു​പ​ടി പ്ര​സം​ഗ​വും നി​ർ​വ​ഹി​ക്കും.

കു​ർ​ബാ​ന​യും ബൈ​ബി​ൾ ക്ലാ​സും

കൊല്ലം: ബ​ധി​ര ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കാ​യി നാളെ ആ​ണ്ടാ​മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തുള്ള കൊ​ല്ലം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​കഴിഞ്ഞ് രണ്ടു മു​ത​ൽ അഞ്ചുവ​രെ കു​ർ​ബാ​ന​യും ബൈ​ബി​ൾ ക്ലാ​സും ന​ട​ത്ത​ും.
ഇടവക വികാരി​ ഫാ.​ജോ​സ​ഫ് ജോ​ണ്‍ നേതൃത്വം നൽകും. കോട്ടയം അ​സി​സി സ്കൂ​ൾ ഫോ​ർ ഡ​ഫ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സ്മി​ത ആം​ഗ്യ​ഭാ​ഷാവി​വ​ർ​ത്ത​നം നടത്തും. ഫോ​ണ്‍ : 8281557418, 9544515027 (വാ​ട്സ് ആ​പ്)