ചി​റ്റൂ​ര്‍ നി​വാ​സി​ക​ളു​ടെ ദു​രി​തം സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്ന ന​ടി​ക്ക​രു​ത്: എം​പി‍
Sunday, November 17, 2019 1:20 AM IST
ച​വ​റ: കെ​എം​എം​എ​ല്‍ പ​രി​സ​ര​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​മെ​ന്ന യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം അ​ട്ടി​മ​റി​ച്ച് കൊ​ണ്ട് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ്ട എ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ചി​റ്റൂ​ര്‍ നി​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണെ​ന്ന് എ​ന്‍. കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​രോ​പി​ച്ചു.

ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ത്തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണം. ക​മ്പ​നി ജി​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് പാ​സാ​ക്കി​യെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കാ​ത്ത​ത് ഭ​ര​ണ ക​ക്ഷി യൂ​ണി​യ​ന്‍റെ പി​ടി​പ്പ് കേ​ടാ​ണ്. ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥി​ര​പ്പെ​ടു​ത്ത​ണം.

ടൈ​റ്റാ​നി​യം കോ​പ്ല​ക്‌​സ് എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. യു​ടി​യു​സി ഭ​വ​നി​ല്‍​ക്കൂ​ടി​യ യോ​ഗ​ത്തി​ല്‍ യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് പോ​രൂ​ക്ക​ര റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ജീ​ബ്, ജ​യ പ്ര​സാ​ദ്, സു​രാ​ജ്, ര​തീ​ഷ്, അ​നൂ​പ്, രാ​ജു, വേ​ണു, ബ​ഷീ​ര്‍, സേ​വ്യ​ര്‍ ഡി​ക്രൂ​സ്, സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.