മ​ദ്യ​പി​ച്ച് ഡ്രൈവിംഗ്; ച​വ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Sunday, November 17, 2019 1:21 AM IST
ച​വ​റ : മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന്‍റെ പേ​രി​ല്‍ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ഇന്നലെ രാ​ത്രി പ​ത്തോടെ​യാ​യി​രു​ന്നു സം​ഭ​വം. ​താ​ത്കാ​ലി​ക ഡ്രൈ​വ​റെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​

അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഒ​ടി​ച്ച് വ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.​ വാ​ഹ​ന​ത്തി​ല്‍ ര​ണ്ട് പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു​വെ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.​ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ പോ​ലീ​സെ​ത്തി വാ​ഹ​ന​വും ഡൈ​വ്ര​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.