സാ​മ്പ​ത്തി​ക മാ​ന്ദ്യം മ​റി​ക​ട​ക്കാ​ന്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം: മ​ന്ത്രി
Sunday, November 17, 2019 11:25 PM IST
കൊല്ലം: രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യം നേ​രി​ടു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് ത​ട​സ​മി​ല്ലാ​തെ തു​ടരു​ന്ന​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ​ത​ല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുകയാ​യി​രു​ന്നു മ​ന്ത്രി.
നി​കു​തി വി​ഹി​തം കൃ​ത്യ​മാ​യി ന​ല്‍​കാ​തെ​യും ക​ട​ത്തി​ന്‍റെ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചും സം​സ്ഥാ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം വ​ലി​യ പി​ന്തു​ണ​യാ​കു​ന്ന​ത്. ജ​നം ഈ ​മേ​ഖ​ല​യി​ല്‍ അ​ര്‍​പ്പി​ക്കു​ന്ന വി​ശ്വാ​സ​ത്തി​ന് തെ​ളി​വാ​ണ് വ​ര്‍​ധി​ച്ചുവ​രു​ന്ന നി​ക്ഷേ​പ​തോ​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ല​ഭി​ക്കു​ന്ന പ​ണം ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​നി​യോ​ഗി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ മു​ഖ​മു​ദ്ര എ​ന്ന് വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്ത് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എം.നൗ​ഷാ​ദ് എം​എ​ല്‍എ ​അ​ധ്യ​ക്ഷ​നാ​യി. എംഎൽഎമാരായ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, ജി.എ​സ്. ജ​യ​ലാ​ല്‍, ​എ​ന്‍എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​ന്‍, വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, സ​ഹ​ക​ര​ണ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ ഡി. ​പ്ര​സ​ന്ന​കു​മാ​രി, സ​ഹ​കാ​രി​ക​ള്‍, ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.