കാ​മ്പി​ശേരി ക​രു​ണാ​ക​ര​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ം
Monday, November 18, 2019 11:15 PM IST
കൊ​ല്ലം: എം​എ​ൻ അ​നു​സ്മ​ര​ണ​വും കാ​മ്പി​ശേരി ക​രു​ണാ​ക​ര​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും 27ന് ​വൈ​കുന്നേരം അ​ഞ്ചി​ന് സോ​പാ​നം ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കാ​മ്പി​ശേരി ക​രു​ണാ​ക​ര​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ക.
സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ക​യും ചെ​യ്യും. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബി ​ആ​ർ പി ​ഭാ​സ്ക്ക​ർ സ​ത്യാ​ന​ന്ത​ര കാ​ല​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് പ്രസംഗി​ക്കും. സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മി​ക​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലെ സീ​നി​യ​ർ സ​ബ്എ​ഡി​റ്റ​ർ കെ ​മു​ഹ​മ്മ​ദ് സു​ൽ​ഹ​ഫി​നാ​ണ് സ​മ്മാ​നി​ക്കു​ക. സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ജി ​ലാ​ലു​വി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ അ​സി.​സെ​ക്ര​ട്ട​റി പി ​എ​സ് സു​പാ​ൽ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​ർ വി​ജ​യ​കു​മാ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി ​സു​കേ​ശ​ൻ, സി​റ്റി സെ​ക്ര​ട്ട​റി എ ​ബി​ജു, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി ​ആ​ർ ജോ​സ് പ്ര​കാ​ശ്, ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ ​സ​തീ​ശ​ൻ, സെ​ക്ര​ട്ട​റി പി ​എ​സ് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും.