ഇ​ത്ത​വ​ണ​യും ക​ല​വ​റ പ​ഴ​യി​ട​ത്തി​ന്‍റെ രു​ചി​ഭേ​ദ​ത്തി​ൽ
Tuesday, November 19, 2019 11:11 PM IST
പൂ​യ​പ്പ​ള​ളി: ഇ​ത്ത​വ​ണ​യും ജി​ല്ല​യി​ലെ കൗ​മാ​ര​ക​ല​യു​ടെ ക​ല​വ​റ പ​ഴ​യി​ട​ത്തി​ന്‍റെ രു​ചി​ഭേ​ദ​ത്തി​ല്‍ നി​റ​യും. പാ​ച​ക​ക​ല​യു​ടെ കു​ല​പ​തി​യാ​യ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യാ​ണ് പൂ​യ​പ്പ​ള്ളി​യി​ലും ക​ല​വ​റ​യി​ല്‍ നേ​തൃ​സ്ഥാ​ന​ത്ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ള്‍, റ​വ​ന്യു, ജി​ല്ലാ ക​ലോ​ത്സ​വം തു​ട​ങ്ങി 18 വ​ര്‍​ഷ​ത്തോ​ള​മാ​യി ക​ലാ​മേ​ള​ക​ള്‍ ക​ട​ന്നു​പോ​യ​ത് ഈ ​പാ​ച​ക കു​ല​പ​തി​യു​ടെ കൈ​ക​ളി​ലൂ​ടെ​യാ​ണ്.

പാ​ച​കം ക​ല​യാ​ണെ​ങ്കി​ലും വി​ഭ​വ​ങ്ങ​ള്‍​ക്ക് സ്വാ​ദ് കൂ​ട​ണ​മെ​ങ്കി​ല്‍ ക​റി​ക്കൂ​ട്ടു​ക​ള്‍​ക്കൊ​പ്പം ക​ണ​ക്കും ഒ​ത്തു​ചേ​ര​ണ​മെ​ന്ന് പ​ഴ​യി​ടം പ​റ​യു​ന്നു. പൂ​യ​പ്പ​ള​ളി​യി​ല്‍ സ​ഹാ​യി​ക​ളാ​യ അ​ര്‍​ജു​നും അ​നി​ല്‍ കു​മാ​റി​നും ബാ​ല​നു​മാ​ണ് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള​ള​ത്. ഓ​രോ ദി​വ​സ​വും നാ​ലാ​യി​ര​ത്തോ​ളം പേ​ര്‍​ക്കാ​ണ് സ​ദ്യ​യൊ​രു​ക്കു​ന്ന​ത്. കൂ​ടാ​തെ എ​ല്ലാ​ദി​വ​സ​വും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും വൈ​കു​ന്ന​രം ല​ഘു​ഭ​ക്ഷ​വും ഒ​രു​ക്കി​യ​ട്ടു​ണ്ട്.

ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള​യു​ടെ ക​ല​വ​റ​യി​ല്‍ നി​ന്നാ​ണ് പ​ഴ​യി​ടം പൂ​യ​പ്പ​ള​ളി​യി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്. ഇ​ന്ന് സ​ദ്യ​ക്കൊ​പ്പം അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സ​വു​മു​ണ്ട് .