മൂ​ന്നാം വ​ര്‍​ഷ​വും ചെ​ണ്ട താ​യ​മ്പ​ക ഇ​ന​ത്തി​ല്‍ കൊ​ട്ടി​ക്ക​യ​റി സൂ​ര​ജ്
Tuesday, November 19, 2019 11:11 PM IST
പൂയ​പ്പ​ള്ളി: ചെ​ണ്ട താ​യ​മ്പ​ക ഇ​ന​ത്തി​ല്‍ ഹാ​ട്രി​ക് വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ലാ​ണ് സൂ​ര​ജ്. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് സൂ​ര​ജ്. ക​ഴി​ഞ്ഞ ര​ണ്ട് ജി​ല്ലാ​ക​ലോ​ത്സ​വ​ത്തി​ലും ഇ​ക്കു​റി​യും ചെ​ണ്ട താ​യ​മ്പ​ക ഇ​ന​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ സൂ​ര​ജ് നേ​ടി​യ​ത് ഹാ​ട്രി​ക് വി​ജ​യ​മാ​ണ്.

ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ല്‍​സ​വ​ത്തി​ല്‍ ഈ ​ഇ​ന​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം മാ​ര്‍​ക്ക് നേ​ടി​യ​തും സൂ​ര​ജാ​ണ്. പു​തു​മ​ന താ​ന്ത്രി​ക വി​ദ്യാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ദ്യ​ക​ലാ പു​ര​സ്‌​കാ​ര​വും സൂ​ര​ജ് നേ​ടി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റാ​യ സു​ധീ​റി​ന്‍റെ​യും അ​ര്‍​ച്ച​ന​യു​ടെ​യും മ​ക​നാ​ണ് സൂ​ര​ജ്.