ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; പു​ന​ലൂ​രി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
Tuesday, November 19, 2019 11:47 PM IST
പു​ന​ലൂ​ർ: ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പു​ന​ലൂ​ർ വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും മ​റ്റും അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു. ടി.​ബി ജം​ഗ്ഷ​ൻ ഭാ​ഗ​ത്താ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത്. ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ ചി​ല സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കാ​റു​ണ്ട്. പോ​ലീ​സി​നെ കൃ​ത്യ​മാ​യി വി​ന്യ​സി​ച്ച് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ഇ​തി​നു പു​റ​മെ ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്നു. ഇ​തും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.