ഫാ. ​പോ​ൾ ക്രൂ​സ് അ​നു​സ്മ​ര​ണം നാ​ളെ
Tuesday, November 19, 2019 11:48 PM IST
കൊ​ല്ലം: രൂ​പ​താ വൈ​ദീ​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഫാ. ​പോ​ൾ ക്രൂ​സി​ന്‍റെ അ​നു​സ്മ​ര​ണം കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി ന് ​ന​ട​ക്കും. മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സം​യു​ക്ത​സം​ഘാ​ട​ക ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സീ​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​ധീ​ർ തോ​ട്ടു​വാ​ൽ, ജി. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ബി​ഷ​പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി, അ​ഖി​ല കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.