പൊ​രി​വെ​യി​ലി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: വൃ​ശ്ചി​ക​ചൂ​ട് ക​ന​ത്ത​പ്പോ​ള്‍ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ തു​റ​ന്ന വേ​ദി​ക​ള്‍ ചൂ​ടി​ല്‍ ക​രി​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ബാ​ന്‍റ്മേ​ള മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ കു​ഴ​ഞ്ഞു​വീ​ണ​ത് മ​ത്സ​ര​ത്തി​നി​ടെ അ​ല്‍​പ്പം ആ​ശ​ങ്ക പ​ട​ര്‍​ത്തി എ​ങ്കി​ലും മ​ത്സ​ര​ങ്ങ​ള്‍ സു​ഗ​മ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു.

അ​തേ​സ​മ​യം മ​ത്സ​രം ന​ട​ന്ന സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് വേ​ണ്ട യാ​തൊ​രു​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ഘാ​ട​ക സ​മി​തി ത​യാ​റാ​ക്ക​തി​രു​ന്ന​ത് ചെ​റി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചു. പി​ന്നീ​ട് കു​ടി​വെ​ള്ളം അ​ട​ക്കം എ​ത്തി​ച്ചു സം​ഘാ​ട​ക​ര്‍ മ​ത്സ​രം തു​ട​രു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ മ​ത്സ​രാ​ര്‍​ഥി​ക​ളെ ഫ​യ​ര്‍ ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.