ഗ​സ​ൽ സം​ഗീ​ത​ത്തി​ൽ അ​ശ്വി​നി പ്ര​ശാ​ന്ത്
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ഭാ​വം നി​റ​ഞ്ഞു​നി​ന്ന ഗ​സ​ല്‍​വേ​ദി​യി​ല്‍ പൂ​യ​പ്പ​ള്ളി​യ്ക്ക് വീ​ണ്ടും മ​ധു​രം. അ​ശ്വി​നി പ്ര​ശാ​ന്തി​ലൂ​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വി​ജ​യ​വും ഉ​റ​പ്പി​ച്ച​തോ​ടെ പൂ​യ​പ്പ​ള്ളി ഗ​വ.​ഹൈ​സ്കൂ​ൾ ഗ​സ​ലി​ലെ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ൽ ഗ​സ​ൽ സം​ഗീ​തം ഒ​ഴു​കി​പ്പ​ര​ന്ന​പ്പോ​ൾ​ത്ത​ന്നെ വി​ജ​യം അ​ശ്വി​നി​യ്ക്കാ​ണെ​ന്ന് കേ​ൾ​വി​ക്കാ​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. വി​ധി​വാ​ക്യ​വും തെ​റ്റി​യി​ല്ല. ഓ​ട​നാ​വ​ട്ടം കോ​സ്മി​ക് മ്യൂ​സി​ക്കി​ൽ സം​ഗീ​ത പ​ഠ​നം ന​ട​ത്തു​ന്ന അ​ശ്വി​നി​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ച ടീ​മി​നെ ന​യി​ച്ച​തും. അ​മ്പ​ലം​കു​ന്ന് ചൈ​ത്ര​ത്തി​ൽ പ്ര​ശാ​ന്തി​ന്‍റേ​യും രാ​ജി​യു​ടെ​യും മ​ക​ളാ​ണ് ഏ​ട്ടാം ക്ളാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഈ ​ഗാ​യി​ക.