വേ​ദി​ക​ളു​ടെ അ​ക​ലം; വ​ല​ഞ്ഞ് മ​ത്സ​രാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: വേ​ദി​ക​ളി​ലെ അ​ക​ലം വി​ദ്യാ​ര്‍​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രെ​യും വ​ട്ടം ക​റ​ക്കു​ന്നു. പ​തി​നാ​റ് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന വേ​ദി​യും കോ​ര്‍​ഡി​നേ​ഷ​നും പൂ​യ​പ്പ​ളി​യി​ലെ സ​ര്‍​ക്കാ​ര്‍ എ​ച്ച് എ​സ് സ്കൂ​ളാ​ണ്.
ഇ​വി​ടെ നി​ന്നും മ​റ്റു ഭൂ​രി​ഭാ​ഗം വേ​ദി​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ത്ത​ണം എ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ധാ​ന വേ​ദി​ക​ളി​ല്‍ നി​ന്നും മ​റ്റ് വേ​ദി​ക​ളി​ല്‍ എ​ത്താ​ന്‍ വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഫ​ല​പ്ര​ദ​മാ​യി​ല്ല.
ഇ​തോ​ടെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും വേ​ദി തേ​ടി അ​ല​യേ​ണ്ട അ​വ​സ്ഥ​യാ​ണ് ര​ണ്ടാം ദി​ന​വും അ​നു​ഭ​വ​പ്പെ​ട്ട​ത്.