അപ്പീലിലൂടെ ശിവാനിക്ക് ഒന്നാംസ്ഥാനം
Wednesday, November 20, 2019 11:18 PM IST
പൂയപ്പള്ളി: സബ്‌ ജില്ലാ കലോത്സ വത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും പിന്നീട് അപ്പീ ല്‍ വഴി ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി എത്തിയ ശിവാനിയ്ക്ക് ലളിത ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം.
ഹൈസ്കൂള്‍ വിഭാഗം ലളിത ഗാന മത്സരത്തില്‍ ചാത്തന്നൂര്‍ സര്‍ക്കാര്‍ വിഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ശിവാനി ഫസ്റ്റ് എ ഗ്രേഡ് ആണ് നേടിയത്.