പാ​വു​മ്പ തോ​ട് നി​ക​ന്ന് ന​ശി​ക്കു​ന്നു
Thursday, December 5, 2019 1:10 AM IST
തേ​വ​ല​ക്ക​ര: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​വു​മ്പ തോ​ട് നി​ക​ന്ന് ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ല്‍.​പാ​വു​മ്പ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള അ​വ​ശി​ഷ്ട​ങ്ങ​ളും ക​ല്ലു​മ്മേ​ക്കാ​യും കാ​ര​ണ​മാ​ണ് പാ​വു​മ്പ തോ​ട് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി നി​ക​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്.​

പ​ത്ത​ടി താ​ഴ്ച​യു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ ഇ​പ്പോ​ള്‍ ര​ണ്ട​ടി പോ​ലും താ​ഴ്ച​യി​ല്ലാ​ത്ത​വ​സ്ഥ​യി​ലേ​ക്ക് തോ​ട് മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ​വേ​ലി​യേ​റ്റ സ​മ​യ​ത്ത് മ​ത്സ്യം കൂ​ട്ട​ത്തോ​ടെ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലേ​ക്ക് വ​രു​ന്ന​തി​ന് ഇ​ത് ത​ട​സ​മു​ണ്ടാ​ക്കു​ന്നു. കൂ​ടാ​തെ ക​ല്ല​ട ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​ണ്ട​ന്‍ വള്ളങ്ങ​ള്‍ ഇ​ത് വ​ഴി​യാ​ണ് പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്.​

എ​ന്നാ​ല്‍ തോ​ട് നി​ക​ന്ന​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.​ തോ​ട് നി​ക​ന്ന​തി​നാ​ല്‍ വ​ള്ള​ങ്ങ​ള്‍​ക്ക് ക​ട​ന്നു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​സ്ഥ​യാ​യി​രി​ക്കു​ന്നു.​ തോ​ട് ഖ​ന​നം ചെ​യ്ത് ആ​ഴം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെന്നും തോ​ടി​നെ സം​ര​ക്ഷി​ച്ചി​ല്ലെങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ കോ​യി​വി​ള സൈ​മ​ണ്‍ പ​റ​ഞ്ഞു.