ഇ​വാ​ൻ​ജ​ലി​ക്ക​ൽ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നുമു​ത​ൽ വാളകത്ത്
Thursday, December 5, 2019 1:10 AM IST
കൊ​ട്ടാ​ര​ക്ക​ര: സെന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​ഡ്യ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മു​ത​ൽ വാ​ള​കം പാ​ല​സ് മൗ​ണ്ടി​ലു​ള്ള ഡ​യോസി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. എട്ടിന് ​സ​മാ​പി​ക്കും.

ഇ​ന്ന് വൈ​കുന്നേരം ആറിന് ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റ​ൽ റ​വ.​സി.​കെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ര​ദ​ർ .ജോ​ർ​ജ് കോ​ശി ബാം​ഗ്ലൂ​ർ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും. ഡ​യോ​സി​ഷ​ൻ ബി​ഷ​പ്പി​നെ​യും ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ക്കും. ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന വ​ർ​ക്കേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സി​ൽ റ​വ.​വ​ർ​ഗീ​സ് ഫി​ലി​പ്പ്, റ​വ.​പി.​ടി.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഏ​ഴി​ന് രാവിലെ പത്തിന് ​ഡ​യോ​സി​ഷ​ൻ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്, വൈകുന്നേരം നാ​ലി​ന് വാ​ള​കം ജം​ഗ്ഷ​നി​ൽ പ​ര​സ്യ യോ​ഗം, എ​ട്ടി​ന് രാവിലെ 7.30 ന് ​തി​രു​വ​ത്താ​ഴ ശു​ശ്രൂ​ഷ, പത്തിന് ​ഡ​യോ​സി​ഷ​ൻ ആ​ത്മീ​യ സം​ഗ​മം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഡ​യോ​സി​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​അ​ച്ച​ൻ​കു​ഞ്ഞ് ജോ​ർ​ജ്, ക​ൺ​വീ​ന​ർ​മാ​രാ​യ ജി. ​ശാ​മു​വേ​ൽ കു​ട്ടി, കെ.​പി.​ഫി​ലി​പ്പ്, സു​ബീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.