റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഗ്ര​ന്ഥ​ശാ​ല ഒ​രു​ക്കി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം
Thursday, December 5, 2019 10:58 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ കാ​ത്തി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചി​രി​ക്കാം.
പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തു​റ​ന്ന വാ​യ​ന​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ശാ​ല​യി​ലേ​ക്കാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പി.​എം. സ​ജി​ത ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ​യാ​യ എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന പു​സ്ത​കം സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് കൈ​മാ​റി വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​നീ​ത് മോ​ഹ​ൻ പ​ണി​ക്ക​ർ, ഡോ.​ജ​യ​ശ്രീ, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​സ്തു ലേ​ലം19ന്

കൊല്ലം: ക്ലാ​പ​ന വി​ല്ലേ​ജി​ലെ ബ്ലോ​ക് ന​മ്പ​ര്‍ ര​ണ്ടി​ലു​ള്ള റീ ​സ​ര്‍​വെ ന​മ്പ​ര്‍ 330/2-4 ല്‍ ​ഉ​ള്‍​പ്പെ​ട്ട 0.81 ആ​ര്‍​സ് പു​ര​യി​ടം 19ന് ​രാ​വി​ലെ 11ന് ​ക്ലാ​പ​ന വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. ഫോ​ണ്‍ - 0476 2620223.