ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് തു​ട​ങ്ങ​ണം: ജി​ല്ലാ ക​ളക്ട​ര്‍
Friday, December 6, 2019 11:32 PM IST
കൊല്ലം: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. വി​മു​ക്തി - ല​ഹ​രി​വി​രു​ദ്ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യി​ല്‍ വീ​ടു​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, സി​ഡിഎ​സ് മെ​മ്പ​ര്‍​മാ​ര്‍, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​നു​വ​രി 30 വ​രെ ന​ട​ക്കു​ന്ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യി​ല്‍ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നും തീ​രു​മാ​ന​മാ​യി. ഒ​രു വാ​ര്‍​ഡി​ല്‍ അ​ഞ്ചു മു​ത​ല്‍ ഏ​ഴു പേ​ര്‍​വ​രെ ഉ​ള്‍​പ്പെ​ടു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​ന രൂ​പീ​ക​രി​ച്ച് വീ​ടു​ക​ള്‍ തോ​റും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തും.
ല​ഹ​രി​വി​മു​ക്ത കേ​ര​ളം എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​നാ​യി 62 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. 32 കോ​ടി രൂ​പ നേ​രി​ട്ടും ബാ​ക്കി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കു​മാ​ണ് വ​ക​യി​രു​ത്തു​ന്ന​ത്. ജി​ല്ല​യ്ക്ക് ര​ണ്ട് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഫോ​ക്ക​സ് എ​ന്ന പേ​രി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം, വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ന്‍സി​സി, എ​ന്‍എ​സ്എ​സ്, എ​സ്പി​സി എ​ന്നി​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കി ക്ലാ​സു​ക​ള്‍, സ്‌​കൂ​ള്‍-​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ജ്ഞ ചൊ​ല്ല​ല്‍, ബാ​ഡ്ജ് വി​ത​ര​ണം, ഭ​വ​ന സ​ന്ദ​ര്‍​ശ​നം എ​ന്നി​വ ന​ട​ത്തി. ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​ന, പെ​യി​ന്‍റിം​ഗ്, ഉ​പ​ന്യാ​സം എ​ന്നി​വ​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി.
എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ജെ ​താ​ജു​ദ്ദീ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്രസംഗിച്ചു.