ലോറി കാറുമാ​യി കൂ​ട്ടി​യി​ടി​ച്ച് രോ​ഗി ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Friday, December 6, 2019 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​രി​ക​യ​റ്റി​വ​ന്ന ലോ​റി ഇ​ന്നോ​വ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഇ​ന്നോ​വ​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
ഇ​ന്ന​ലെ വൈ​കുന്നേരം നാലോടെ എംസി റോ​ഡി​ൽ വാ​ള​കം മ​ര​ങ്ങാ​ട്ടു​കോ​ണം ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം ആ​ർസിസി​യി​ൽ കീ​മോ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പു​ന​ലൂ​ർ ഇ​ള​മ്പ​ൽ ആ​ഷി​ഫ മ​ൻ​സി​ലി​ൽ ബ​ഷീ​ർ​കു​ട്ടി(66), മ​ക​ൾ, ആ​ഷി​ഫ(36), ബ​ന്ധു കു​ന്നി​ക്കോ​ട് കീ​ഴ്ച്ചി​റ മേ​ല​തി​ൽ വീ​ട്ടി​ൽ ലൈ​ലാ ബീ​വി(63), ഇ​ന്നോ​വ​യു​ടെ ഡ്രൈ​വ​ർ ഇ​ള​മ്പ​ൽ മ​ന​ക്ക​ര ഷ​ജീ​ന മ​ൻ​സി​ലി​ൽ സൈ​നു​ദ്ദീ​ൻ(65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ വാ​ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. സി​വി​ൽ സ​പ്ളൈ​സ് വ​കു​പ്പി​ന്‍റെ അ​രി​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര നി​ന്നും ആ​യൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന ഇ​ന്നോ​വ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ഇ​ടി​യെ​ത്തു​ട​ർ​ന്ന് ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൈ​ല​റ്റ് പോ​കു​ന്ന പോലീ​സ് വാ​ഹ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​വ​ഴി സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തു​ക​യും ഈ ​വാ​ഹ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പോലീ​സ് കേ​സെ​ടു​ത്തു.