കാ​ര്‍​ത്തി​ക​യ്ക്ക് അ​രി​ങ്ങ​ട​ദേ​വി​ക്ക് നി​വേ​ദ്യ​മാ​യി ഇ​രു​പ​തി​നാ​യി​രം തെ​ര​ളി
Monday, December 9, 2019 11:46 PM IST
പ​ത്ത​നാ​പു​രം: തെ​ര​ളി നി​വേ​ദ്യ​ത്താ​ൽ പ്ര​സി​ദ്ധ​മാ​യ ത​ല​വൂ​ർ അ​രി​ങ്ങ​ട ദേ​വി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് തൃ​ക്കാ​ർ​ത്തി​ക ഉ​ത്സ​വം. വൃ​ശ്ചി​ക മാ​സ​ത്തി​ലെ തൃ​ക്കാ​ർ​ത്തി​ക നാ​ളി​ലാ​ണ് ഇ​വി​ടെ ഉ​ത്സ​വം കൊ​ണ്ടാ​ടു​ന്ന​ത്.​മു​ന്നൂ​റ് കി​ലോ അ​രി​യി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം തെ​ര​ളി​യാ​ണ് ഇ​ത്ത​വ​ണ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
വ​യ​ണ ഇ​ല​യി​ൽ പൊ​തി​ഞ്ഞ തെ​ര​ളി ദേ​വി​ക്ക് പൂ​ജി​ച്ച ശേ​ഷ​മാ​ണ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്ന​ത്. ജാ​തി ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും തെ​ര​ളി നി​വേ​ദ്യം വാ​ങ്ങാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും എ​ത്തു​ന്നു​ണ്ട്. ആ​ഴ്ച​ക​ളോ​ളം വ്ര​തം നോ​റ്റാ​ണ് തെ​ര​ളി ഉ​ണ്ടാ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഭ​ക്ത​രും ക​ഠി​ന വ്ര​തം നോ​റ്റ് ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കും.
ത​ല​വൂ​ർ തൃ​ക്കൊ​ന്ന​മ​ർ​കോ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ന്‍റെ മൂ​ല​ക്ഷേ​ത്ര​ത്തോ​ടൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് അ​രി​ങ്ങ​ട ക്ഷേ​ത്രം. മ​ല​യു​ടെ അ​ടി​വാ​ര​ത്താ​ണ് ഈ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ഒ​രി​ക്ക​ലും വ​റ്റാ​ത്ത ഒൗ​ഷ​ധ മൂ​ല്യ​മു​ള്ള കു​ള​വും നീ​രു​റ​വ​ക​ളും ഇ​വി​ടെ​യു​ണ്ട്. വ​യ​ണ മ​ര​ങ്ങ​ളാ​ൽ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യി​രു​ന്നു ക്ഷേ​ത്ര പ​രി​സ​രം. അ​തി​നാ​ലാ​ണ് ഈ ​ഇ​ല​യി​ൽ പൊ​തി​ഞ്ഞ തെ​ര​ളി നി​വേ​ദ്യം ദേ​വി​യു​ടെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ​ത്.
ത​ല​വൂ​രി​ലെ കോ​ള​ശേ​രി മ​ഠ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന ഈ ​ക്ഷേ​ത്രം ഏ​ക​ദേ​ശം അ​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ത​ല​വൂ​ർ തൃ​ക്കൊ​ന്ന​മ​ർ​കോ​ട് ദേ​വ​സ്വ​ത്തി​ന് ന​ൽ​കി​യ​ത്. തൃ​ക്കാ​ർ​ത്തി​ക ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 6.30 ന് ​സ​മൂ​ഹ പൊ​ങ്കാ​ല​യോ​ടെ ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കും.
വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്കും പ​തി​വ് ച​ട​ങ്ങു​ക​ൾ​ക്കും പു​റ​മേ രാ​ത്രി 11ന് ​ന​ട​ക്കു​ന്ന എ​ഴു​ന്ന​ള്ള​ത്തും വി​ള​ക്കും ക​ള​മെ​ഴു​തി പാ​ട്ടോ​ടെ ഉ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​കു​മെ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.