വീടിന്‍റെ താക്കോൽദാനം നടത്തി
Wednesday, December 11, 2019 12:08 AM IST
കൊ​ല്ലം: ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ​യും കൊ​ല്ലം കോ​ർ​പ​റേ​ഷ​ന്‍റെ​യും സം​യു​ക്ത​മാ​യി പോ​ർ​ട്ട്‌ കൊ​ല്ലം ഡി​പ്പോ പു​ര​യി​ട​ത്ത് പാ​നി​ത്താ​സ്-​മെ​റീ​ന ദ​മ്പ​തി​ക​ൾ​ക്ക് നി​ർ​മി​ച്ച പു​തി​യ ഭ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ ദാ​ന​വും ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ 40ൽ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി നൂ​റി​ൽപ​രം വീ​ടു​ക​ൾ തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ഫ്സി​ഡി​പി സം​ഘ​ട​ന നി​ർ​മി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​വ​ന​മി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​നം നി​ർ​മ്മി​ച്ച് കൊ​ടു​ക്കു​ക വ​ഴി കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും സു​ര​ക്ഷ എ​ന്ന ആ​ശ​യ​മാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ പോ​ർ​ട്ട്‌ കൊ​ല്ലം ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ ലാ​സ​ർ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു. ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ൻ​സ​ൽ റ​യ്മ​ണ്ടി​നെ ഡെ​പ്യു​ട്ടി മേ​യ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ വി​നി​ത വി​ൻ​സെ​ന്‍റ്, എ​ഫ്സി​ഡി​പി ആ​ന്‍റ് ടി​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, എ​ഫ്സി​ഡി​പി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​സി​ന്താ മെ​ൻ​ഡ​സ്, ടി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ്‌​ന​സ് ജോ​ൺ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.