വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, December 13, 2019 11:25 PM IST
ച​വ​റ : റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ.
പ​ന്മ​ന സ്വ​ദേ​ശി ഗി​രീ​ഷിനെ( 35 ) ആ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കുന്നേരം സ്്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​യ്ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഗി​രീ​ഷ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത​ത്.
സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഗി​രീ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​തി​ന് മു​മ്പും സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ ജ​യി​ലി​ൽ പോ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.