ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ന​ട​പ​ടി തൊ​ഴി​ലാ​ളി ദ്രോ​ഹം: എംപി
Saturday, December 14, 2019 11:28 PM IST
കൊല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​ഭാ​രം ഏ​ക​പ​ക്ഷീ​യ​മാ​യി വ​ര്‍​ധിപ്പി​ക്കു​ക​യും താ​ങ്ങാ​നാ​വാ​ത്ത ജോ​ലി ചെ​യ്തു തീ​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി തൊ​ഴി​ലാ​ളി ദ്രോ​ഹ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. പ​റ​ഞ്ഞു. കൊ​ട്ടി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ ഫാ​ക്ട​റി​യു​ടെ മു​മ്പി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു എംപി.

തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണ​ത്തി​ല്‍ നി​ന്നും വി​മു​ക്ത​രാ​ക്കു​ന്ന​തി​നും മാ​തൃ​കാ​പ​ര​മാ​യ തൊ​ഴി​ലു​ട​മ സം​സ്കാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ്ഥാ​പി​ത​മാ​യ കോ​ര്‍​പ്പ​റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ല്പി​ക്കു​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യ​മ​ന്ത്രി​യ്ക്കും ക​ശു​വ​ണ്ടി വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യ്ക്കും ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നോ​ടും ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി.
വി​ദ​ഗ്ധ സ​മി​തി വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള​ള​താ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​ഭാ​രം. എ​ന്നാ​ല്‍ താ​ങ്ങാ​നാ​വാ​ത്ത​വ​ണ്ണം തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ഭാ​രം പു​തു​ക്കി നി​ശ്ച​യി​ച്ച​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യോ പു​തി​യ പ​ഠ​നം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ശ്ച​യി​ച്ച​തും വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന​തു​മാ​യ ജോ​ലി​യു​ടെ അ​ള​വാ​ണ് യാ​തൊ​രു ച​ര്‍​ച്ച​യും പ​ഠ​ന​വും കൂ​ടാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി കൂ​ട്ടി നി​ശ്ച​യി​ച്ച​ത്.

പു​തി​യ അ​ള​വി​ല്‍ ജോ​ലി പൂ​ര്‍​ത്തി​യാ​ക്കി​ല്ലെ​ങ്കി​ല്‍ ആ​നു​കൂ​ല്യ​വും ഹാ​ജ​രും ന​ല്‍​കി​ല്ല എ​ന്ന തീ​രു​മാ​നം അ​പ​രി​ഷ്കൃ​ത​വും തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ്. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ധാ​ര്‍​ഷ്ട്യത്തി​നും ചൂ​ഷ്ണ​ത്തി​നും തൊ​ഴി​ലാ​ളി​ക​ളെ ഇ​ര​യാ​ക്കി കു​ത്ത​ക മു​ത​ലാ​ളി​ത്വ​ത്തി​ന്‍റെ ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​തി​രു​ന്ന​ത്.

അ​മി​ത​ജോ​ലി ഭാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും വെ​ട്ടി​കു​റ​ച്ച ഹാ​ജ​ര്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും എംപി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നി​ല​വി​ലെ നി​ല​പാ​ട് തൊ​ഴി​ലാ​ളി​ക​ളു​ടെ ഇഎ​സ്ഐ, ഇപിഎ​ഫ് തു​ട​ങ്ങി ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​താ​ണ്. കോ​ര്‍​പ്പ​റേ​ഷ​ന്‍ ധാ​ര്‍​ഷ്ട്യം വെ​ടി​യ​ണ​മെ​ന്നും അ​മി​ത ജോ​ലി​ഭാ​രം അ​ടി​ച്ചേ​ലി​ച്ച ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യ്യാ​റാ​ക്ക​ണ​മെ​ന്നും സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ആ​വ​ശ്യ​പ്പെ​ട്ടു.