തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാളെ; പുനലൂർ ​ന​ഗ​ര​ത്തി​ൽ ക്രമീകരണം
Saturday, December 14, 2019 11:28 PM IST
പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ് ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളി​ലെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര നാളെ രാ​വി​ലെ 10.30 ആ​രം​ഭി​ക്കും.​
ഇ​തി​നാ​യി വ​ൻ​മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ​രാ​വി​ലെ പു​തി​യി​ട​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം ​ഗ്റൂ​മി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളി​ലേ​യും, ക​റു​പ്പ​ൻ സ്വാ​മി കോ​വി​ലേ​യ്ക്കു​മു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള പൂ​പ​ന്ത​ലി​ൽ രാ​വി​ലെ എട്ടുമു​ത​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.
10.30 ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ക​ർ​പ്പൂ​രാര​തി ന​ട​ത്തി തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ട​ക​ങ്ങ​ൾ വ്രത നി​ഷ്ഠ​യോ​ടെ എ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ ത​ല​ച്ചു​മ​ടാ​യി ഗോ​പു​ര​ന​ട​യി​ൽ പ്ര​ത്യേകം ത​യ്യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ച് പ​ഞ്ച​വാ​ദ്യം, താ​ല​പ്പൊ​ലി, ഗ​ജ​വീ​ര​ന്മാ​രു​ടേ​യും ഭ​ക്ത​ജ​ന​ങ്ങ​ൾ, കേ​ര​ളാ - ത​മി​ഴ്നാ​ട് പോ​ലീ​സ്, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.
തുടർന്ന് ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി റ്റി​ബി ജം​ഗ്ഷ​ൻ വ​ഴി ഉ​ച്ച​യ്ക്ക് 12ന് ​ആ​ര്യ​ങ്കാ​വ് ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ം. ഇ​വി​ടെ ദേ​വ​ന് ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണം ഇ​റ​ക്കി പൂ​ജ ന​ട​ത്തി​യ ശേ​ഷം കോ​ട്ട​വാ​സ​ൽ, ചെ​ങ്കോ​ട്ട, വ​ഴി തെ​ങ്കാ​ശി​യി​ൽ എ​ത്തും. ഇ​ക്കു​റി തെ​ങ്കാ​ശി ജി​ല്ലാ പ​ദ​വി നേ​ടി​യ​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.​
ഇ​വി​ടെ നി​ന്നും വൈ​കുന്നേരം 5.30ന് ​അ​ച്ച​ൻ​കോ​വി​ൽ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ എ​ത്തു​മ്പോ​ൾ താ​ള​മേ​ള​ങ്ങ​ളു​ടേ​യും കെ​ട്ടു​കാ​ഴ്ച​ക​ളു​ടേ​യും അ​ക​മ്പ​ടി​യി​ൽ സ്വീ​ക​രി​ച്ച് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച് തി​രു​വാ​ഭ​ര​ണം ദേ​വ​ന് ചാ​ർ​ത്തു​ന്ന​തോ​ടെ പ​ത്ത് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.
ആ​ര്യ​ങ്കാ​വി​ലും ഇ​തേ ദി​വ​സം ഉ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​യും. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി ദേ​വ​സ്വം അ​സി.​ക​മ്മീ​ഷ​ണ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​ബൈ​ജു (ചെ​യ​ർ​മാ​ൻ), ഡി. ​ശ​ങ്ക​ര മ​ണി, അ​നി​ൽ​കു​മാ​ർ (ജ​ന​റ​ൽ ക​ൺ​വീ​ന​ന്മാ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ആ​ണ് ന​ട​ക്കു​ന്ന​ത്.