അ​തി​വേ​ഗം ആ​പ​ത്ത്: റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Tuesday, January 14, 2020 11:53 PM IST
ൊകൊല്ലം: അ​തി​വേ​ഗ​വും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​വും അ​ത്യാ​പ​ത്തെ​ന്ന സ​ന്ദേ​ശ​വു​മാ​യി ജി​ല്ലാ​ത​ല റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​ക എ​ന്ന ക​ട​മ പാ​ലി​ക്കാ​ന്‍ പൊ​തു​സ​മൂ​ഹം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന ബോ​ധ്യ​ത്തോ​ടെ ചെ​യ്യു​ന്ന നന്മ​യാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ കാ​ണ​ണ​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
അ​പ​ക​ടം വ​രു​ത്തി​യി​ട്ട് ര​ക്ഷ​പെ​ടാ​മെ​ന്ന് ഇ​നി ആ​രും ക​രു​തേ​ണ്ട എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ന​ല്‍​കി​യ​ത്. റോ​ഡി​ലെ ഓ​രോ നി​മി​ഷ​വും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ന്ന കാ​ല​മാ​ണി​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ശി​ക്ഷി​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യും. സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പൂ​ര്‍​ണ റോ​ഡ്‌​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം വേ​ണമെന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.
ഹെ​ല്‍​മ​റ്റും സീ​റ്റ്‌​ബെ​ല്‍​റ്റും ധ​രി​ക്കാ​ന്‍ എ​ല്ലാ​വ​രും സ്വ​മേ​ധ​യാ തയാ​റാ​ക​ണ​മെ​ന്ന് ആ​ര്‍ടി​ഒ ഡി. ​മ​ഹേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. 17 വ​രെ തു​ട​രു​ന്ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന സു​ശ​ക്ത​മാ​ക്കു​മെ​ന്നും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​സിപി ​വി​ദ്യാ​ധ​ര​ന്‍ മു​ഖ്യസ​ന്ദേ​ശം ന​ല്‍​കി. എ​ഡിഎം ​പി. ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, റോ​ഡ് സു​ര​ക്ഷാ വി​ദ​ഗ്ധ​ന്‍ പി. ​എ. സ​ത്യ​ന്‍, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ര്‍​ജ്ജ് എ​ഫ്. സേ​വ്യ​ര്‍, ജോ​യി​ന്‍റ് ആ​ര്‍ടി​ഒ വി. ​ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.