കോ​ര്‍​പ​റേ​ഷ​ന്‍ സീ​വേ​ജ് പ​ദ്ധ​തി: സ​ര്‍​വ​ക​ക്ഷി യോ​ഗം 28ന്
Tuesday, January 14, 2020 11:54 PM IST
കൊ​ല്ലം: കോ​ര്‍​പ​റേ​ഷ​നി​ലെ സീ​വേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കാ​യി 28ന് ​സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. കള​ക്‌​ട്രേ​റ്റി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ആ​ശ​യ​വി​നി​മ​യ​മാ​ണ് യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
കോ​ര്‍​പ​റേ​ഷ​നി​ലെ തേ​വ​ള്ളി, വ​ട​ക്കും​ഭാ​ഗം, ആ​ശ്രാ​മം, ക​ട​പ്പാ​ക്ക​ട, ക​ന്‍റോ​ണ്‍​മെന്‍റ്, താ​മ​ര​ക്കു​ളം, പ​ള്ളി​ത്തോ​ട്ടം, പോ​ര്‍​ട്ട്, ക​ച്ചേ​രി, ത​ങ്ക​ശേരി പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​വേ​ജ് മാ​ലി​ന്യം ട്രീ​റ്റ​്മെ​ന്‍റ് പ്ലാ​ന്‍റി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
1985ല്‍ ​തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 38 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പൈ​പ്പ് ശൃം​ഖ​ല സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍ 24 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഇ​പ്പോ​ഴും ഉ​പ​യോ​ഗയോ​ഗ്യ​മാ​ണ്. ഇ​രു​മ്പ് പാ​ലം, വാ​ടി ഒ​ഴി​കെ​യു​ള്ള പ്ര​ധാ​ന പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ണി​ക​ളും ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.
അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 കോ​ടി രൂ​പ ചി​ല​വി​ല്‍ സ്ഥാ​പി​ക്കു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ​ശാ​ല​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നും സീ​വേ​ജ് പ​ദ്ധ​തി​യു​ടെ പ​ണി​ക​ള്‍ പു​തി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.
ടെൻഡ​ര്‍ ന​ട​പ​ടി​ക​ള്‍ അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ര്‍​പ​റേ​ഷ​നി​ലെ വി​വി​ധ റോ​ഡ് പ​ണി​ക​ള്‍​ക്ക് മു​മ്പാ​യി പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ പ​ണി തു​ട​ങ്ങാ​നാ​കും വി​ധം ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ട് നീ​ക്കാ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.
എം. ​നൗ​ഷാ​ദ് എം​എ​ല്‍എ, ​മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ്. ഗീ​താ​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എ. ​കെ. ഹ​ഫീ​സ്, ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യു​ടെ സ്‌​പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി കെ. ​അ​നി​ല്‍ കു​മാ​ര്‍, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.