ക്ര​ഷ​ര്‍ ദു​ര​ന്തം: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക​ര​മാ​യി
Wednesday, January 15, 2020 10:58 PM IST
സ​നി​ല്‍​കു​മാ​ര്‍

അ​ഞ്ച​ല്‍: നാ​ടി​നെ ആ​കെ ന​ടു​ക്കി​യാ​ണ് ക​മ്പം​കോ​ട് പാ​റ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ലെ അ​പ​ക​ട​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കുന്നേരം നാ​ല​ര​യോ​ടെ​യാ​ണ് ആ​യൂ​ര്‍-കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ല്‍ വ​യ്ക്ക​ല്‍ ക​മ്പം​കോ​ട് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന സ്വ​കാ​ര്യ പാ​റ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് പാ​റ ഇ​ള​ക്കി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 45 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ നി​ന്നും കൂ​റ്റ​ന്‍ പാ​റ​യു​ടെ ഒ​രു ഭാ​ഗം ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ക​രി​ക്കോ​ട് സ്വ​ദേ​ശി തൗ​ഫീ​ക്ക്, ആ​സാം സ്വ​ദേ​ശി നു​വാ​ന്‍ ലെ​ക്ര എ​ന്നി​വ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് പാ​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍​ക്ക് പ​ക്ഷെ നോ​ക്കി നി​ല്‍​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളു. ഇ​ടി​ഞ്ഞു​വീ​ണ കൂ​റ്റ​ന്‍ പാ​റ നീ​ക്കം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് നാ​ട്ടു​കാ​ര്‍ നി​സ​ഹാ​യ​രാ​യി നോ​ക്കി നി​ല്‍​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വൈ​കി. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗ​വും പോ​ലീ​സും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

സ​മീ​പ​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് പാ​റ ക​ഷ്ണ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷം അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ന്ന ഹി​റ്റാ​ച്ചി പൊ​ളി​ച്ച ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു.

ദു​ര്‍​ഘ​ട​മാ​യ പാ​ത​യും കൂ​റ്റ​ന്‍ പാ​റ​ക​ള്‍ നീ​ക്കം ചെ​യ്യാ​നു​ണ്ടാ​യ താ​മ​സം ര​ക്ഷാ​പ്ര​വ​ത്ത​നം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വൈ​കാ​നി​ട​യാ​ക്കി. കൊ​ട്ടാ​ര​ക്ക​ര അ​ഗ്നി​ശ​മ​ന യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടോ​ളം വ​രു​ന്ന സം​ഘ​മാ​ണ് സ്ഥ​ല​ത്ത് എ​ത്തി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.