ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​നം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ൾ: പിണറായി വിജയൻ
Wednesday, January 15, 2020 10:58 PM IST
കൊ​ല്ലം: ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​നം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ൽ വി​വി​ധ ധാ​ര​ക​ൾ ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. വ്യ​ത്യ​സ്ത​മാ​യ ധാ​ര​ക​ൾ വ്യ​ത്യ​സ്ത​മാ​യ വ​ഴി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ എ​ല്ലാം ല​ക്ഷ്യം ഒ​ന്നാ​യി​രു​ന്നു. ഇ​തി​ലൊ​ന്നും ചേ​രാ​തെ വ്യ​ത്യ​സ്ത​മാ​യ വി​ഭാ​ഗ​മാ​യി​രു​ന്നു ആ​ർ​എ​സ്എ​സ്.
ഒ​രു​കാ​ല​ത്തും സം​ഘ​പ​രി​വാ​ർ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടി​ല്ല. സ​വ​ര്‍​ക്ക​ർ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു എ​ന്നു​പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം.

ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​ന് മാ​പ്പെ​ഴു​തി ന​ൽ​കി​യി​ട്ടാ​ണ് സ​വ​ര്‍​ക്ക​ർ ജ​യി​ൽ​മോ​ചി​ത​നാ​യ​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ അ​പ​മാ​നി​ച്ച​യാ​ളെ​യാ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര​നാ​യ​ക​നാ​യി വാ​ഴ്‌​ത്തു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​ർ, സ്വ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​നം എ​ന്തെ​ന്ന് അ​റി​യാ​ത്ത​വ​ർ, രാ​ജ്യ​ത്തി​ന്‍റെ പൊ​തു​വാ​യ മൂ​ല്യ​ങ്ങ​ൾ എ​ന്തെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​വ​ർ അ​വ​രാ​ണ് ഇ​ന്ന് ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലി​രി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.​പീ​ര​ങ്കി മൈ​താ​ന​ത്ത് ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണം ബ​ഹു​ജ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ​ത​യോ​ട് തെ​ല്ലും ബ​ഹു​മാ​ന​മോ കൂ​റോ സം​ഘ​പ​രി​വാ​റി​നി​ല്ല. ഇ​ന്ത്യ​യെ മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് അ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​വ​രു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം നാ​സി​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണ്. ഹി​റ്റ് ല​റു​ടെ വാ​ച​ക​ങ്ങ​ളാ​ണ് ന​യ​മാ​യി അ​വ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​ഭ്യ​ന്ത​ര​ശ​ത്രു​ക്ക​ൾ ജൂ​ത​ന്മാ​രും ബോ​ൾ​ഷെ​വി​ക്കു​ക​ളു​മാ​ണെ​ന്ന ഹി​റ്റ് ല​റു​ടെ വാ​ച​കം ക​ട​മെ​ടു​ത്താ​ണ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​ശ​ത്രു​ക്ക​ൾ മു​സ്ലിം​ങ്ങ​ളും ക്രി​സ്ത്യാ​നി​ക​ളും ക​മ്മ്യൂ​ണി​സ്റ്റു​ക​ളു​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സു​കാ​ർ പ​റ​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​സ്ലീം മ​ത​വി​ഭാ​ഗ​ങ്ങ​ളെ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​ധാ​ര​യി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ ​പ്ര​കാ​ശ്ബാ​ബു പ​റ​ഞ്ഞു. പൗ​ര​ത്വ​വി​ഷ​യ​ത്തി​ൽ എ​ന്തു​കൊ​ണ്ട് മൂ​ന്നു​രാ​ജ്യ​ങ്ങ​ളെ മാ​ത്രം മാ​റ്റി​നി​ർ​ത്തു​ന്നു എ​ന്ന​തും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള ഹ​ർ​ജി​യി​ൽ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ , മ​ന്ത്രി​മാ​രാ​യ കെ ​രാ​ജു, ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കെ ​ടി ജ​ലീ​ൽ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ ​സോ​മ​പ്ര​സാ​ദ് എം​പി, എം​എ​ൽ​എ​മാ​രാ​യ ആ​ർ രാ​മ​ച​ന്ദ്ര​ൻ, എം ​നൗ​ഷാ​ദ്, എം ​മു​കേ​ഷ്, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, പി ​അ​യി​ഷാ​പോ​റ്റി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, മേ​യ​ർ ഹ​ണി, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ ​ആ​ർ ച​ന്ദ്ര​മോ​ഹ​ന​ൻ, ജെ ​ചി​ഞ്ചു​റാ​ണി, ആ​ർ രാ​ജേ​ന്ദ്ര​ൻ, ആ​ർ വി​ജ​യ​കു​മാ​ർ, കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, കെ ​വ​ര​ദ​രാ​ജ​ൻ, പി ​രാ​ജേ​ന്ദ്ര​ൻ, കെ ​രാ​ജ​ഗോ​പാ​ൽ, എം ​എ​ച്ച് ഷാ​രി​യ​ർ, ക​മ​റു​ദ്ദീ​ൻ മു​സ​ലി​യാ​ർ, ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ.​രാ​ജേ​ന്ദ്ര​ൻ, കെ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി ​രാ​മ​ഭ​ദ്ര​ൻ, മു​ൻ മ​ന്ത്രി പി.​കെ.​ഗു​രു​ദാ​സ​ൻ, ടി​കെ​എം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​ർ തു​ട​ങ്ങി സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.