ത്രി​വ​ര്‍​ണ പ​താ​ക ഒ​റ്റ​നി​റ​മാ​ക്കാ​നു​ള്ള ശ്ര​മം ചെ​റു​ക്ക​ണം: ബി​ഷ​പ്
Wednesday, January 15, 2020 10:58 PM IST
കൊ​ല്ലം: ഭാ​ര​ത​ത്തിന്‍റെ ത്രി​വ​ര്‍​ണ പ​താ​ക ഒ​റ്റ​നി​റ​മാ​ക്കാ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ര്‍​ത്തു പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബി​ഷ​പ് പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ബ​ഹു​ജ​ന​സം​ഗ​മ​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ന​ന്മ​യ്ക്കും​വേ​ണ്ടി നാം ​ശ​ബ്ദ​മു​യ​ര്‍​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​ണ്. ഭ​ര​ണ​ഘ​ട​ന​യും മ​ത​നി​ര​പേ​ക്ഷ​ത​യും സം​ര​ക്ഷി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്.
നാ​ടിന്‍റെ ന​ന്മ​യ്ക്കാ​യി ഒ​രു​മി​ച്ചു നി​ല്‍​ക്കു​മെ​ന്ന് പ്ര​ള​യ​കാ​ല​ത്ത് നാം ​തെ​ളി​യി​ച്ച​താ​ണ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ​യോ ജാ​തി​യു​ടെ​യോ പ്ര​ശ്ന​മ​ല്ല. ഈ ​നി​യ​മം ജ​ന​ക്ഷേ​മ​ത്തി​നു​ള്ള​ത​ല്ല. മ​റി​ച്ച് ജ​ന​വി​രു​ദ്ധ​മാ​ണ്. ഇ​ത് ഭാ​ര​ത​ത്തി​ന്‍റെ സു​സ്ഥി​ര​ത​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.