അ​ദാ​ല​ത്തും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യും
Wednesday, January 15, 2020 11:49 PM IST
ശാ​സ്താം​കോ​ട്ട: സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ൽ ന​വ​കേ​ര​ളീ​യം കു​ടി​ശ്ശി​ക നി​വാ​ര​ണം 2020 പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ കു​ടി​ശ്ശി​ക അ​ദാ​ല​ത്തും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്നു. ഈ ​മാ​സം 27, 29 തീ​യ​തി​ക​ളി​ൽ ഭ​ര​ണി​ക്കാ​വി​ലു​ള്ള ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ലും 28ന് ​ശൂ​ര​നാ​ട് ബ്രാ​ഞ്ച് ഓ​ഫീ​സി​ലു​മാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്.​ മാ​ർ​ച്ച31 ന് ​അ​കം ബാ​ങ്ക് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ 15 കോ​ടി രൂ​പ വാ​യ്പ ന​ൽ​കു​മെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.

ശാ​സ്താം​കോ​ട്ട​യി​ൽ ധ​ർ​ണ ന​ട​ത്തി

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല സൗ​ക​ര്യ ഇ​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക, പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ക, ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ക, ആ​ശു​പ​ത്രി​യോ​ട് എം ​എ​ൽ എ ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ബി​ജു​മൈ​നാ​ഗ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി മ​ള്ളാ​ക്കോ​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​ത്തും ഭാ​ഗം രാ​ധാ​കൃ​ഷ്ണ​ൻ, ന​യാ​സ് മു​ഹ​മ്മ​ദ്, ഉ​ഷാ​കു​മാ​രി ബി ​സ​ര​സ​ൻ, ശാ​സ്താ കോ​ട ബി​ജു, കു​റ്റി​യി​ൽ ശ്യാം, ​കെ ടി ​ഷി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.