റോ​ഡ് സു​ര​ക്ഷാ മ​ണ​ൽ​ശി​ൽ​പം സാ​മൂ​ഹ്യ ചി​ന്താ​ഗ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തും: ജില്ലാക​ള​ക്‌​ട​ർ
Friday, January 17, 2020 11:51 PM IST
കൊ​ല്ലം: ഒ​രു മ​ണ​ൽ​ശി​ല്പ​ത്തി​ലൂ​ടെ അ​പ​ക​ട​ര​ക്ഷ സ​ന്ദേ​ശം ന​ൽ​കു​വാ​നു​ള്ള ട്രാ​ക്കി​ന്‍റേ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റേയും വ്യ​ത്യ​സ്ത​മാ​യ ശ്ര​മം അ​നു​ക​ര​ണീ​യാ​ർ​ഹ​മാ​ണെ​ന്ന് ക​ള​ക്ട​ർ ബി ​അ​ബ്ദു​ൽ നാ​സ​ർ.
റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു സേ​ഫ് കൊ​ല്ല​ത്തോ​ട് ചേ​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും ട്രാ​ക്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച റോ​ഡ് സു​ര​ക്ഷാ മ​ണ​ൽ​ശി​ൽ​പം സ​ന്ദ​ർ​ശി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. കൊ​ല്ലം ആ​ർ ടി ​ഓ ഡി ​മ​ഹേ​ഷ് നാ​ട മു​റി​ച്ചു മ​ണ​ൽ ശി​ല്പ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​ണ് മ​ണ​ൽ ശി​ല്പ​ത്തി​ലൂ​ടെ റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശം ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​ല്പി രാ​ജേ​ന്ദ്ര​പ്ര​സാ​ദാ​ണ് മ​ണ​ൽ​ശി​ൽ​പം നി​ർ​മ്മി​ച്ച​ത്. അ​പ​ക​ടം പ​റ്റി റോ​ഡി​ൽ ര​ക്ത​മൊ​ഴു​ക്കി​ക്കി​ട​ക്കു​ന്ന ഒ​രു സ്ത്രീ​യെ​യാ​ണ് മ​ണ​ൽ​ശി​ല്പ​ത്തി​ൽ ​ ചെയ്ത​ത്.​ അ​മി​ത​വേ​ഗ​ത ആ​പ​ത്ത് എ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ് ശി​ൽ​പം ന​ൽ​കി​യ​ത്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം ട്രാ​ക്ക് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടാ​സ്ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളും വോ​ള​ന്‍റിയേ​ഴ്‌​സും ശി​ല്പി​യോ​ടൊ​പ്പം പ​ണി​യെ​ടു​ത്താ​ണ് പൂ​ർ​ണ​മാ​ക്കി​യ​ത്.
യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ആ​ർ ടി ​ഓ വി.​ജോ​യി, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ട്രാ​ക്ക് എ​ക്സി​ക്യൂ​റ്റീ​വ് ക​മ്മി​റ്റി അം​ഗം സ​ത്യ​ൻ.​പി.​എ, ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി എം ​വി ഐ ​ആ​ർ.​ശ​ര​ത് ച​ന്ദ്ര​ൻ, എം ​വി ഐ ​മാ​രാ​യ സു​നി​ൽ​ച​ന്ദ്ര​ൻ, ബി​ജു, ബി​നു ജോ​ർ​ജ്, ശ്രീ​ജി​ത്ത്‌, ട്രാ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഓ​ല​യി​ൽ സാ​ബു, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. ട്രാ​ക്ക് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​മീ​ൻ, വോ​ള​ന്റി​യേ​ഴ്‌​സ് കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, എ.​എം.​വി.​ഐ. മാ​ർ, ട്രാ​ക്ക് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടാ​സ്ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ൾ, വോ​ള​ന്‍റിയേ​ഴ്‌​സ് എ​ന്നി​വ​ർ േ​തൃ​ത്വം ന​ൽ​കി.