പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ല്‍
Sunday, January 19, 2020 11:12 PM IST
അ​ഞ്ച​ല്‍ : ഫെ​യി​സ് ബു​ക്ക് വ​ഴി​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്ത്‌ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി.
കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വാ​ദേ​ശി അ​ൽ അ​മ​ൽ, ച​വ​റ കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ന​ബീ​ൽ എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ മു​മ്പ് പി​ടി​യി​ലാ​യി​രു​ന്നു.
പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മാ​താ​വ് അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലോ​ളം സം​ഘം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഒ​രു മാ​സം മു​മ്പ് ര​ണ്ടു​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ര്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍റി​ലാ​ണ്. ര​ണ്ടു​പേ​ര്‍ പി​ടി​യി​ല​യ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​ല്‍​അ​മ​ലും, മു​ഹ​മ​ദ് ന​ബി​ലും ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന്‍ അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി ​എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് ഐ ​ദീ​പു, എ ​എ​സ് ഐ ​പ്രേം​ലാ​ൽ, സി​പി​ഓ മാ​രാ​യ അ​ഭി​ലാ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.