നാ​റ്റ്പാ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്ക്ക​ര​ണം
Monday, January 20, 2020 11:06 PM IST
കൊ​ല്ലം: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്ലാ​നിം​ഗ് ആ​ന്‍റ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ (നാ​റ്റ്പാ​ക്ക്) ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ‌ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. കാ​ൽ​ന​ട യാ​ത്രി​ക​ർ സീ​ബ്രാ ലൈ​നി​ൽ കൂ​ടെ മാ​ത്ര​മേ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​വൂ​വെ​ന്നും ഡ്രൈ​വ​ർ​മാ​ർ റോ​ഡ് യാ​ത്രി​ക​ർ​ക്ക് മ​തി​യാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണം എ​ന്ന​തു​മാ​യി​രു​ന്നു ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ൽ ഊ​ന്ന​ൽ ന​ൽ​കി​യ​ത്.

ബോ​ധ​വ​ത്ക്ക​ര​ണം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ബോ​ധ​വ​ത്ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ളും നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഇ​തോ​ടൊ​പ്പം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും കാ​ർ യാ​ത്രി​ക​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കേ​ണ്ട​തി​നെ കു​റി​ച്ചും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ന്നു. നാ​റ്റ്പാ​ക്ക് സൈ​ന്‍റി​സ്റ്റ് ബി.​സു​ബി​ൻ, ക​ൺ​സ​ൾ‌​ട്ട​ന്‍റ് റി​ട്ട.​ഡി​വൈ​എ​സ്പി ജേ​ക്ക​ബ് ജെ​റോം, ട്രാ​ഫി​ക് എ​സ്ഐ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.