സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, January 20, 2020 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ണ്ടാ​ർ ശ്രി ​വി​ദ്യാ​ധി രാ​ജ എ​ച്ച്എ​സ്എ​സ് ആ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ന്‍റെ 44-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ റ്റി.​ഷീ​ല മു​ഖ്യ സ​ന്ദേ​ശ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി.​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ മാ​നേ​ജ​ർ കെ. ​ബി. റാ​ണി കൃ​ഷ്ണ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​നാ​പ്പു​ഴ അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ റ്റി. ​ജ​യ​ഭ​ദ്ര​ൻ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ജി.​എ​സ്.​ഗി​രി​ജ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ​സ്. സി​ന്ധു, ക​ൺ​വീ​ന​ർ പി.​എ.​സ​ജി​മോ​ൻ, ഡോ.​എ​സ്.​ര​ജി​കു​മാ​ർ, ജി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ , ഹൃ​ദ്യ​കു​മാ​രി, സി.​ഡി. മ​റി​യാ​മ്മാ, കെ. ​ബി. ല​ക്ഷ്മി കൃ​ഷ്ണ, സ്കൂ​ൾ ചെ​യ​ർ​മാ​ൻ യു. ​അ​ഭി​ജി​ത്ത്, രാ​ജേ​ഷ്, ബി​ന്ദു, ശാ​ന്തി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ഷ​ണ​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

കൊ​ല്ലം: ത​ഴു​ത്ത​ല നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ജ്വാ​ല 2019-20 എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ‌​ട​നം ചെ​യ്തു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​കെ. കെ. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പോ​സ്റ്റ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ സ​യി​ദ് റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന‌​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സീ​ന​ത്ത് നി​സ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ബി​ദ് എം. ​വ​ഹാ​ബ്, നി​യാ​സ്, അ​ർ​ച്ച​ന, സാ​ജി​ദ് ഷാ​ജ​ഹാ​ൻ, സ്കൂ​ൾ ഹെ​ഡ് ബോ​യ് ഹാ​ഫി​സ് മു​ഹ​മ്മ​ദ്, ഹെ​ഡ് ഗേ​ൾ ന​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ചെ​യ​ർ​മാ​ൻ ഡോ. ​കെ. കെ. ​ഷാ​ജ​ഹാ​ൻ നി​ർ​വ​ഹി​ച്ചു.