ട്യൂ​ട്ടോ​റി​യ​ല്‍ മാ​നേ​ജ്മെ​ന്‍റ് അ​സോ​. ഇ​ട​പെ​ട്ടു; രാ​ത്രികാ​ല ക്ലാ​സ് നി​രോ​ധ​നം നീ​ക്കി
Monday, January 20, 2020 11:15 PM IST
ച​വ​റ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ര​ല​ല്‍ കോ​ളേ​ജ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രാ​ത്രികാ​ല ക്ലാ​സ് ന​ട​ത്താ​ന്‍ പാ​ടി​ല്ല എ​ന്ന ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച് കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.​ ഓ​ള്‍ കേ​ര​ള ട്യൂ​ട്ടോ​റി​യ​ല്‍ മാ​നേ​ജ് മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പാ​ധി​ക​ളോ​ടെ രാ​ത്രി കാ​ല ക്ലാ​സ് ന​ട​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
വാ​ര്‍​ഷി​ക പ​രീ​ക്ഷ അ​ടു​ത്ത സ​മ​യ​ത്ത് പ​ത്ത്, പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് രാ​ത്രി​കാ​ല ക്ലാ​സ് ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു.​ എ​ന്നാ​ല്‍ ഇ​ങ്ങ​നെ ക്ലാ​സ് ന​ട​ത്തു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഇ​ല്ല എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.
ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ള്‍ കേ​ര​ള ട്യൂ​ട്ടോ​റി​യ​ല്‍ മാ​നേ​ജ് മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് രാ​ത്രികാ​ല ക്ലാ​സു​ക​ള്‍ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ​ന്നും ഇ​ത് നി​ര്‍​ത്ത​ലാ​ക്കി​യാ​ല്‍ ചി​ല കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ത​ക​രും എ​ന്നും കാ​ണി​ച്ച് നി​വേ​ദ​നം ന​ല്‍​കി​യ​ത്.
ര​ക്ഷി​താ​ക്ക​ളു​ടെ പൂ​ര്‍​ണ സ​മ്മ​ത​ത​ത്തോ​ടെ അ​വ​ര്‍ ന​ല്‍​കു​ന്ന സ​മ്മ​ത പ​ത്രം വാ​ങ്ങി സൂ​ക്ഷി​ച്ച് വെ​ച്ച് ക്ലാ​സു​ക​ള്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ ന​ട​ത്താ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ പൊ​തുവി​ദ്യാ​ഭ്യാ​സ​ത്തെ സ​ഹാ​യി​ക്കു​ന്ന സാ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ക്ലാ​സ് കു​ട്ടി​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ​ന്ന് ര​ക്ഷി​താ​ക്ക​ളും സ​മ്മ​തി​ക്കു​ന്നു.​
ഓ​ള്‍ കേ​ര​ള ട്യൂ​ട്ടോ​റി​യ​ല്‍ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ജി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് ക​ള​ക്ട​റെ ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്.​ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേശി​ച്ച ത​ര​ത്തി​ല്‍ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് രാ​ത്രി കാ​ല ക്ലാ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു