ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷം 25 ന്
Tuesday, January 21, 2020 10:48 PM IST
കൊല്ലം: ​ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ രൂ​പീ​കൃ​ത​മാ​യ ജ​നു​വ​രി 25 സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍ 25 ന് ​രാ​വി​ലെ 10.30 ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ആ​ത്മാ ഹാ​ളി​ല്‍ ന​ട​ക്കും. ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ​ത​ല ക​ത്തെ​ഴു​ത്ത് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​വ​ഹി​ക്കും.
അ​ഡീ​ഷ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പി. ​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും. മു​ള​ങ്കാ​ട​കം കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ. മോ​ഹ​ന​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ​ക്യൂ​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ബി​ജു നെ​ട്ട​റ സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ചൊ​ല്ലും.
തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ശോ​ഭ, സ​ബ് കള​ക്ട​ര്‍ അ​നു​പം മി​ശ്ര, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, ശ​ര​ത്ത് കൊ​ല്ലം, ത​ഹ​സീ​ല്‍​ദാ​ര്‍ ബി.​പി. അ​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.