പോ​ള​ച്ചി​റ പു​ഞ്ച​ക്കാ​യ​ൽ നെ​ൽ​കൃ​ഷി​ക്ക് ഒ​രു​ങ്ങു​ന്നു
Wednesday, January 22, 2020 11:17 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പു​ഞ്ച​പ്പാ​ട​മാ​യ പോ​ള​ച്ചി​റ ഏ​ല നെ​ൽ​കൃ​ഷി​യ്ക്കാ​യി ഒ​രു​ങ്ങു​ന്നു. 1500 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ ഒ​രു മീ​നും ഒ​രു നെ​ല്ലും പ​ദ്ധ​തി​യി​ലെ മ​ത്സ്യ​കൃ​ഷി വി​ള​വെ​ട്ട​പ്പി​ന് ശേ​ഷം വെ​ള്ളം വ​റ്റി​ച്ചെ​ടു​ത്ത ഏ​ല ഉ​ഴു​തു​മ​റി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ ശേ​ഷ​മാ​ണ് വി​ത്ത് വി​ത​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യ​ത്.
തൃ​ശൂ​ർ സീ​ഡ് അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള ജ്യോ​തി ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ൽ​വി​ത്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 115 ദി​വ​സം കൊ​ണ്ട് കൊ​യ്തെ​ടു​ക്കാ​വു​ന്ന വി​ത്തി​ന​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ വി​സ്തൃ​തി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്യാ​നു​ള്ള​പ​രി​ശ്ര​മ​ത്തി​ലാ​ണ് ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പോ​ള​ച്ചി​റ ഏ​ലാ പാ​ട​ശേ​ഖ​ര സ​മി​തി​യും. നെ​ൽ​കൃ​ഷി​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് നെ​ൽ​വി​ത്ത് ന​ൽ​കു​ന്ന​ത്. കു​മ്മാ​യം 75 ശ​ത​മാ​നം സ​ബ്സി​ഡി യി​ലും രാ​സ​വ​ള​ങ്ങ​ൾ 50 ശ​ത​മാ​നം സ​ബ്സി​ഡി യി​ലും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കും. ജൈ​വ​സ​മ്പു​ഷ്ട​മാ​യ ഏ​ലാ​യി​ൽ ജൈ​വ​വ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല.
മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ പാ​ട​ശേ​ഖ​രം കൂ​ടു​ത​ൽ ജെ​വ​സ​മ്പു​ഷ്ട​വു​മാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് ഉ​ഴ​വ് കൂ​ലി അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് ന​ൽ​കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ലാ​ത്തോ​ടു​ക​ളും നീ​രൊ​ഴു​ക്കി​ന് സ​ജ്ജ​മാ​ക്കും.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും കൃ​ഷി​ഭ​വ​നും ഏ​ലാ സ​മി​തി​യും കൈ​കോ​ർ​ത്ത് പോ​ള​ച്ചി​റ​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ഈ ​വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
പോ​ള​ച്ചി​റ ഉ​ദ​യ​ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന വി​ത്തു വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​നി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി.​പ്രേ​മ​ച​ന്ദ്ര​നാ​ശാ​ൻ, എം.​മ​ധു​സൂ​ദ​ന​ൻ പി​ള്ള, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, സി​ന്ധു മോ​ൾ ഏ​ലാ സ​മി​തി ചെ​യ​ർ​മാ​ൻ സി.​സു​ധീ​ന്ദ്ര​ബാ​ബു, ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പോ​ള​ച്ചി​റ ഏ​ലാ​യി​ലെ വി​ത്തു വി​ത​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് ​രാ​വി​ലെ 9.30-ന് ​ജി.​എ​സ്.​ജ​യ​ലാ​ൽ എം.​എ​ൽ.​എ.​നി​ർ​വ​ഹി​ക്കും.