പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: സി​പി​ഐ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ മാ​ർ​ച്ച് ന​ട​ത്തി
Thursday, January 23, 2020 10:58 PM IST
ചാ​ത്ത​ന്നൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സി​പി​ഐ.​ചാ​ത്ത​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ മാ​ർ​ച്ച് ന​ട​ത്തി. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ന​യി​ച്ച മാ​ർ​ച്ച് ഇ​ത്തി​ക്ക​ര​യി​ൽ നി​ന്നാ​രം​ഭി​ച്ചു. മാ​ർ​ച്ച് എ​ൻ.​അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ മാ​ർ​ച്ച് സ​മാ​പി​ച്ചു​യ
തു​ട​ർ​ന്ന് ന​ട​ത്തി​യ സ​മ്മേ​ള​നം സം​സ്ഥാ​ന അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, എ.​മു​സ്ത​ഫ, കെ.​ആ​ർ.​മോ​ഹ​ന​ൻ പി​ള്ള എ​സ്.​സു​ഭാ​ഷ്, ഇ​ത്തി​ക്ക​ര ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് ഷാ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഖാ​ദി വ്യ​വ​സാ​യ കേ​ന്ദ്രം:
കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​വാ​ൻ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​നി​ൽ, ജി.​പ്രേ​മ​ച​ന്ദ്ര​നാ​ശാ​ൻ എ​സ്.​ബി.​സി​ന്ധു മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.