കാ​ർ​ഷി​ക സം​സ്കൃ​തി വീ​ണ്ടെ​ടു​ക്കാ​ൻ കൃ​ഷി പാ​ഠ​ശാ​ല​യ്ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Friday, January 24, 2020 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ന്യം നി​ന്ന കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സം​സ്കൃ​തി വീ​ണ്ടെ​ടു​ക്കാ​ൻ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കൃ​ഷി​പാ​ഠ​ശാ​ല​യ്ക്ക് വെ​ട്ടി​ക്ക​വ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.
മ​ട​ത്തി​യ​റ ഏ​ലാ​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ത മാ​ത്യു കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​ഉ​ജ്വ​ല കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ പി.​വി.​അ​ജി​ത് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ജ സേ​തു​നാ​ഥ്, എം.​പി.​സ​ജീ​വ്, സ​ദാ​ന​ന്ദ​പു​രം ജി​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​രാ​യ കെ.​ഒ.​രാ​ജു​ക്കു​ട്ടി, ബി.​മോ​ഹ​ൻ​ലാ​ൽ, കൃ​ഷി ഓ​ഫീ​സ​ർ എ​ൻ.​ടി. സോ​ണി​യ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഓ​മ​ന​ക്കു​ട്ടി, കെ.​എ​സ്.​ജി​നേ​ഷ് ,ജെ​എ​ൽ​ജി ലീ​ഡ​ർ മി​നി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജീ​വ​നി കൃ​ഷി​പാ​ഠ​ശാ​ല​യു​ടെ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​മ്മു​ടെ കൃ​ഷി- ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ, ഗു​ണ​ഭ ജ​ലം, എ​ഗ് അ​മി​നോ ആ​സി​ഡ്, ചാ​ണ​ക സ്ള​റി, ഇ​ക്കോ​ള​ജി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് തു​ട​ങ്ങി​യ ജൈ​വ​കൃ​ഷി സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ പ​രീ​ശീ​ല​ന ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ന്നു.